Asianet News MalayalamAsianet News Malayalam

പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ഈ തെറ്റുകള്‍ കൊളസ്ട്രോള്‍ കൂട്ടും...

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകളും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

breakfast mistakes to avoid when you have high cholesterol
Author
First Published Jan 24, 2024, 11:52 AM IST

കൊളസ്ട്രോളാണ് ഇന്ന് പലരുടെയും ജീവിതത്തിലെ പ്രധാന വില്ലന്‍. മോശം ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകളും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പ്രഭാത ഭക്ഷണം മുടക്കുന്നത് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ഒരാളുടെ ശരിയായ ആരോഗ്യത്തിന് പ്രഭാത ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടാനും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുമുള്ള സാധ്യതയും കൂടാം. ഇത് മൂലം അമിത വണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല.

രണ്ട്... 

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പ്രഭാതത്തില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

മൂന്ന്... 

സിറിയലുകള്‍, ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റീവ് തുടങ്ങിയവയും മറ്റ് ജങ്ക് ഫുഡുകളും പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. 

നാല്... 

പലരും രാവിലെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാറില്ല. അതും കൊളസ്ട്രോള്‍ സാധ്യതയെ കൂട്ടാം. അതിനാല്‍ രാവിലെ ഫൈബര്‍ അടങ്ങിയ മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക. 

അഞ്ച്... 

ആരോഗ്യകരമായ കൊഴുപ്പും പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് ചിലപ്പോള്‍ കൊളസ്ട്രോള്‍ സാധ്യതയെ കൂട്ടാം. ആരോഗ്യകരമായ കൊഴുപ്പ് ചീത്ത കൊളസ്ട്രോളിനെ കുറച്ച്, നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ഇതിനായി രാവിലെ നട്സ്, അവക്കാഡോ, ഒലീവ് ഓയില്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: നെഞ്ചെരിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo


Latest Videos
Follow Us:
Download App:
  • android
  • ios