വിറ്റാമിന്‍ സി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് അവക്കാഡോ. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും. 

ഭക്ഷണത്തില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവക്കാഡോയിലാണ് ഇവിടത്തെ പരീക്ഷണം. 

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കും. വിറ്റാമിന്‍ സി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് അവക്കാഡോ. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും.

അവക്കാഡോ പല തരത്തിൽ കഴിക്കാം. സലാഡുകൾ, സൂപ്പ് തുടങ്ങി പല വിധത്തിലാകാം പൊതുവേ അവക്കാഡോ കഴിക്കുന്നത്. എന്നാല്‍ ഇവിടെ അവക്കാഡോ- മുട്ട കോമ്പിനേഷനാണ് പരീക്ഷിക്കുന്നത്. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 'കാഡ്‌ബറി അവക്കാഡോ നൈറ്റ്‌മേർ'- എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അവക്കാഡോയെ രണ്ടായി മുറിച്ച ശേഷം അതിനുള്ള ഒരു വേവിച്ച മുട്ട വയ്ക്കുന്ന സ്ത്രീയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ശേഷം രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചേർത്ത് വെച്ച ശേഷം മാവില്‍ മുക്കുന്നു. ശേഷം ഉടച്ചു വെച്ച മറ്റൊരു മുട്ടയിലും മുക്കുന്നുണ്ട്. തുടര്‍ന്ന് ബ്രെഡ് പൊടിച്ചു വച്ചതില്‍ മുക്കിയെടുക്കുന്നു. ശേഷം അവക്കാഡോയെ ഡീപ്പ്-ഫ്രൈ ചെയ്യുന്നു. കുറച്ച് സമയം കഴിഞ്ഞ് ഒരു പ്ലേറ്റിലേയ്ക്ക് അവക്കാഡോ രണ്ടായി മുറിച്ചു വയ്ക്കുന്നു. അവസാനം കുറച്ച് ഉപ്പും കുരുമുളകും ചേർക്കുന്നതോടെ സംഭവം റെഡി. ഇത് അവര്‍ കഴിക്കുന്നതും വീഡിയോയിലുണ്ട്. 

Scroll to load tweet…

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഇവര്‍ ഇത്തരമൊരു വിഭവം ഉണ്ടാക്കാൻ തീരുമാനിച്ചതെന്നാണ് പലരും കമന്‍റ് ബോക്സില്‍ ചോദിക്കുന്നത്. ചിലർ ഇത് പരീക്ഷിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് രേഖപ്പെടുത്തിയത്. അവക്കാഡോയില്‍ ഇങ്ങനെയൊരു പരീക്ഷണം സ്വപ്നത്തില്‍ പോലും കരുതിയില്ല എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. അവക്കാഡോയെയും മുട്ടയെയും അപമാനിച്ചു എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. 

Also Read: ക്യൂ ആര്‍ കോഡുമായി കരിക്ക് വില്‍പ്പനക്കാരന്‍; വൈറലായി ട്വീറ്റ്