Asianet News MalayalamAsianet News Malayalam

Mangoes For Weight Loss : മാമ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്ന വിറ്റാമിൻ എ ഇവയിൽ സമ്പുഷ്ടമാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. അതേസമയം മാമ്പഴത്തിന് ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. 

can mangoes help in weight loss
Author
First Published Sep 14, 2022, 8:24 AM IST

മാമ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ദിവസവും മാമ്പഴം കഴിച്ചാൽ നമുക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. ശരീരഭാരം കുറയ്ക്കാൻ മാമ്പഴം നല്ലതല്ലെന്ന് പലപ്പോഴും വിശ്വസിക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ മാമ്പഴം സഹായിക്കുമോ എന്നതിനെ സംബന്ധിച്ച് പോഷകാഹാര വിദ​ഗ്ധ ലോവ്‌നീത് പറയുന്നു.

മാമ്പഴം മൈക്രോ ന്യൂട്രിയന്റുകളും നാരുകളും നിറഞ്ഞതാണ്. മാമ്പഴ അമിതമായി കഴിക്കാതിരിക്കാൻ നോക്കുക. അമിതമായി കഴിക്കുമ്പോൾ ഒന്നും നല്ലതല്ല. മാമ്പഴം അമിതമായി കഴിക്കുന്നത് അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമം മാമ്പഴമായി പരിമിതപ്പെടുത്തുന്നത് പോസിറ്റീവ് ഫലങ്ങളൊന്നും ഉണ്ടാക്കില്ലെന്നും ലോവ്‌നീത് പറയുന്നു.

നാരുകളാൽ സമ്പുഷ്ടമായതിനാൽ മാമ്പഴം നല്ലൊരു ലഘുഭക്ഷണമാണ്. ഊർജം ലഭിക്കാൻ സഹായിക്കും. ഇത് ഒരു മികച്ച പ്രീ-വർക്ക്ഔട്ട് ഭക്ഷണമാക്കി മാറ്റുന്നു. ഇത് പ്രഭാതഭക്ഷത്തിൽ സ്മൂത്തിയായോ സാലഡ് ആയോ കഴിക്കാവുന്നവതാണ്.

മാമ്പഴത്തിന്റെ തൊലിയിൽ കാണപ്പെടുന്ന പോളിഫെനോൾസ് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കോശങ്ങൾ ചുരുങ്ങാനും സഹായിക്കും. മാമ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചകഴിഞ്ഞാണ്. വർക്ക്ഔട്ടിനുശേഷവും മാമ്പഴം കഴിക്കാം. മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്കും മറ്റ് പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നത് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

മാനസികാരോഗ്യം ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

മാമ്പഴം ദഹനത്തിന് നല്ലതാണ്. അവ ഹൃദയ സംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നു. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്ന വിറ്റാമിൻ എ ഇവയിൽ സമ്പുഷ്ടമാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. അതേസമയം മാമ്പഴത്തിന് ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.

ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാൻ മാമ്പഴം ഫലപ്രദമാണ്. ദിവസവും ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. നാരുകൾ, പെക്ടിൻ, ജീവകം സി ഇവ ധാരാളം ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാമ്പഴം ഇല്ലാതാക്കും.

 

Follow Us:
Download App:
  • android
  • ios