Asianet News MalayalamAsianet News Malayalam

Giant Samosa : 3 കിലോയുടെ സമൂസ; അഞ്ച് മിനുറ്റിനകം കഴിച്ചുതീര്‍ക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ്

ഫുഡ് ബ്ലോഗര്‍ വിശാല്‍ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലുള്ള ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ തയ്യാറാക്കിയിരിക്കുന്ന മൂന്ന് കിലോ ഭാരം വരുന്ന സമൂസയെ കുറിച്ചാണ് വീഡിയോ

cash prize for people who can eat 3 kg samosa in five minutes
Author
Uttar Pradesh, First Published Apr 14, 2022, 7:19 PM IST

ഓരോ ദിവസവും രസകരങ്ങളായ പല വാര്‍ത്തകളും നാം ഇന്റര്‍നെറ്റിലൂടെ, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) അറിയാറുണ്ട്. ഇവയില്‍ പലതും നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്നതും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം ആകാറുണ്ട്. ഇക്കൂട്ടത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളുമാണ് ( Food Video ) എളുപ്പത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കാറ്.

ആദ്യകാലങ്ങളില്‍ വിവിധ വിഭവങ്ങളുടെ റെസിപി തേടിയുള്ള യാത്രകളും, ഇവ തയ്യാറാക്കുന്നതുമെല്ലാം മാത്രമായിരുന്നു വീഡിയോകളുടെ ഉള്ളടക്കമായി വരാറെങ്കില്‍, നിലവില്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ട്രെന്‍ഡുകളുമെല്ലാം വീഡിയോകളുടെ ഉള്ളടക്കമായി വരുന്നു. 

അത്തരത്തില്‍ ഏറ്റവുമധികം ട്രെന്‍ഡുകള്‍ വരാറുള്ളത് 'സ്ട്രീറ്റ് ഫുഡ്' അഥവാ തെരുവില്‍ വില്‍പന ചെയ്യപ്പെടുന്ന രുചിവൈവിധ്യങ്ങള്‍ സംബന്ധിച്ചാണ്. സമാനമായൊരു സംഭവമാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഫുഡ് ബ്ലോഗര്‍ വിശാല്‍ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലുള്ള ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ തയ്യാറാക്കിയിരിക്കുന്ന മൂന്ന് കിലോ ഭാരം വരുന്ന സമൂസയെ കുറിച്ചാണ് വീഡിയോ. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സമൂസയ്ക്കുള്ള മാവെടുത്ത് അതിനകത്ത് ഉരുളക്കിഴങ്ങ് മസാല നിറച്ച്, മീവ് ചേര്‍ത്തുവച്ച് സമൂസ തയ്യാറാക്കിയെടുക്കുന്നത് വീഡിയോയില്‍ കാണാം. ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം വളരെയധികം കൗതുകം നിറയ്ക്കുന്നതാണ് ഈ ഭാഗങ്ങള്‍. 

തുടര്‍ന്ന് മൂന്ന് കിലോയോളം വരുന്ന സമൂസ അഞ്ച് മിനുറ്റിനകം കഴിക്കാന്‍ കഴിഞ്ഞാല്‍ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുകയാണ് സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ഉടമ. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വൈകാതെ രൊളെത്തുകയും ചെയ്യുന്നു. നാല് മിനുറ്റ് - അമ്പത് സെക്കന്‍ഡ് കൊണ്ട് സമൂസ കഴിച്ചുതീര്‍ത്ത ഇദ്ദേഹത്തിന് പാരിതോഷികമായി പ്രഖ്യാപിച്ച 11,000 രൂപ ലഭിക്കുകയും ചെയ്തു. 

ഗസിയാബാദിലെ സാഹിബാബാദില്‍ ആണ് ഈ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ഉള്ളത്. വിശാലിന്റെ രസകരമായ വീഡിയോ ഭക്ഷണപ്രേമികള്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

എന്തായാലും രസകരമായ ആ വീഡിയോ കാണാം...

 

Also Read:- ആലപ്പുഴയിലും റമദാൻ വിഭവങ്ങളിൽ മലബാർ ആധിപത്യം!

 

ടൂവീലര്‍ വാങ്ങണമെന്ന ആഗ്രഹം- ചാക്കില്‍ നാണയത്തുട്ടുകളുമായി പച്ചക്കറി കച്ചവടക്കാരന്‍; ജോലി ചെയ്യുന്ന സമയവും അധ്വാനവുമെല്ലാം കണക്കാക്കുമ്പോള്‍ ഒരുപോലെയാകുമ്പോഴും, അല്ലെങ്കില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ വരുമെങ്കിലും നമ്മളില്‍ മിക്കവരുടെയും വരുമാനത്തിന്റെ തോത് വളരെ വ്യത്യസ്തമാണ്, അല്ലേ? ചിലര്‍ വെയിലിലും മഴയിലും മണിക്കൂറുകള്‍ നിന്ന് കഠിനമായി ജോലി ചെയ്താലും അവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കണമെന്നില്ല. അതുപോലെ തന്നെ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കാത്ത 'വൈറ്റ് കോളര്‍' ജോലി ചെയ്യുന്നവരുമുണ്ട്. ഇക്കാര്യങ്ങളൊന്നും പലപ്പോഴും താരതമ്യപ്പെടുത്താന്‍ സാധിക്കുന്നതായിരിക്കില്ല. വ്യക്തികളുടെ പശ്ചാത്തലവും, അവരുടെ സാമ്പത്തിക ബാധ്യതയുമെല്ലാം ഇതില്‍ ഘടകമായി വരികയും ചെയ്യാം... Read More...

Follow Us:
Download App:
  • android
  • ios