ചോക്ലേറ്റ് കൊണ്ട് ഒരു ഭീമൻ തിമിംഗലത്തിന്‍റെ രൂപമാണ് ഈ ഷെഫ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയത് എങ്ങനെയാണെന്നും വീഡിയോയില്‍ വ്യക്തമാണ്. 

പല തരത്തിലുള്ള പാചക പരീക്ഷണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അക്കൂട്ടത്തില്‍ ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിരിക്കുകയാണ്. അമോറി എന്ന ഷെഫാണ് തന്‍റെ പുത്തന്‍ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ചോക്ലേറ്റ് കൊണ്ട് ഒരു ഭീമൻ തിമിംഗലത്തിന്‍റെ രൂപമാണ് ഈ ഷെഫ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയത് എങ്ങനെയാണെന്നും വീഡിയോയില്‍ വ്യക്തമാണ്. ചോക്ലേറ്റും പാലും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. തിമിംഗലത്തിന്റെ ചിറകുകള്‍, കണ്ണുകള്‍, വാല്‍ എന്നിവ കൈകൊണ്ട് രൂപകല്പന ചെയ്തും ടെക്സ്ചറുകള്‍ കൊത്തിയെടുത്തും മനോഹരമായാണ് അദ്ദേഹം ഇത് തയ്യാറാക്കുന്നത്. 

View post on Instagram

നാല് ദിവസത്തെ ചോക്ലേറ്റ് തിമിംഗലത്തിന്റെ നിര്‍മ്മാണം രണ്ടര മിനിറ്റുനുള്ളില്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയായിട്ടാണ് ഷെഫ് പങ്കുവച്ചത്. പാചകത്തിലൂടെ മനോഹരമായ ശില്പങ്ങള്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധനാണ് ഈ ഷെഫ്. ഇതിന് മുമ്പും അദ്ദേഹം ഇത്തരത്തില്‍ പല രൂപങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ചോക്ലേറ്റ് കൊണ്ടുള്ള കടലാമ, ആന, ബൈക്ക് എന്നിവയൊക്കെ അത്തരത്തില്‍ പാചക പ്രേമികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

View post on Instagram
View post on Instagram

Also Read: ഇലയില്‍ വിളമ്പി പാനിപൂരി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ