Asianet News MalayalamAsianet News Malayalam

കണ്ടാല്‍ പേടിക്കും ഉഗ്രൻ എട്ടുകാലി; സംഗതി എന്താണെന്നറിയാമോ?

എട്ടുകാലികളോട് പേടിയുള്ള ധാരാളം പേരുണ്ട്. അവരുടെയൊക്കെ പേടി മാറ്റാൻ ഇതിലും മധുരമായ മാര്‍ഗം വേറെന്തുണ്ട് എന്നാണ് ഷെഫ് വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിക്കുന്നത്. 

chef making huge spider with chocolate hyp
Author
First Published Oct 27, 2023, 6:29 PM IST

സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വിവരങ്ങളും വാര്‍ത്തകളുമാണ് ദിനംപ്രതി നാം അറിയുന്നതും കാണുന്നതുമെല്ലാം, അല്ലേ? ഇക്കൂട്ടത്തില്‍ പലതും നമ്മെ അത്ഭുതപ്പെടുത്തുകയോ, അല്ലെങ്കില്‍ നമ്മെ ആകാംക്ഷയിലാക്കുകയോ എല്ലാം ചെയ്യാറുണ്ട്. അത്രയും നമുക്ക് പുതുമയുള്ളതും അവിശ്വസനീയമായതും കൗതുകമുള്ളതുമായ കാര്യങ്ങളായിരിക്കും ഇവ. 

ഇതുപോലുള്ള കണ്ടന്‍റുകളോട് ഇഷ്ടമുള്ള ഒട്ടേറെ പേരുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണ് ഒരു വീഡിയോ. ചോക്ലേറ്റ് കൊണ്ട് വിഭവങ്ങള്‍ തയ്യാറാക്കി, ഇതിലൂടെ പ്രശസ്തനായൊരു ഷെഫ് ഉണ്ട്. അമൗരി ഗ്വിഷെൻ എന്നാണിദ്ദേഹത്തിന്‍റെ പേര്. ഇദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചതാണീ വീഡിയോ. 

ചോക്ലേറ്റ് കൊണ്ട് വമ്പനൊരു എട്ടുകാലിയെ ആണ് അമൗരി തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കുന്നതിന്‍റെ തുടക്കം തൊട്ടുള്ള കാര്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു ചോക്കോ എട്ടുകാലിയെ തയ്യാറാക്കാൻ ഷെഫ് തീരുമാനിച്ചതത്രേ. 

എട്ടുകാലികളോട് പേടിയുള്ള ധാരാളം പേരുണ്ട്. അവരുടെയൊക്കെ പേടി മാറ്റാൻ ഇതിലും മധുരമായ മാര്‍ഗം വേറെന്തുണ്ട് എന്നാണ് ഷെഫ് വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിക്കുന്നത്. 

സംഗതി തയ്യാറാക്കുന്നത് കാണാനേ ബഹുരസമാണ്. മുഴുവൻ ഭാഗവും ചോക്ലേറ്റ് ഉപയോഗിച്ച് തന്നെയാണ് തയ്യാറാക്കുന്നത്. ഓരോന്നും മിഴിവോടെ, കൃത്യതയോടെ തയ്യാറാക്കിയെടുക്കുന്നു. എല്ലാം കഴിയുമ്പോഴാകട്ടെ, കാഴ്ചയ്ക്ക് ഭീകരനായൊരു എട്ടുകാലി. എന്നാലിതിന്‍റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ് എന്നതാണ് പ്രത്യേകത. ഒന്നും പോരാതെ എട്ടുകാലിക്ക് കീഴെ അല്‍പം വലയും കാണാം. ഇത് പഞ്ഞിമിഠായി ആണെന്നതാണ് രസം.

സംഭവം ഗംഭീരമായിട്ടുണ്ടെന്നും, ശരിക്കും ഇത് എട്ടുകാലികളോടുള്ള പേടി മാറ്റാൻ സഹായകമായിരിക്കുമെന്നുമെല്ലാമാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. നിരവധി പേര്‍ ഷെഫിന്‍റെ കഴിവിനെയും ചിന്തയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. രസകരമായ വീഡിയോ നിങ്ങളുമൊന്ന് കണ്ടുനോക്കൂ ...

 

Also Read:- കുഞ്ഞനിയത്തിയെ താങ്ങുന്ന 'കുഞ്ഞ് ചേട്ടൻ'; ഹൃദ്യമായ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios