ആകെ ഒരു ഇസ്തിരിപ്പെട്ടിയും ഒരു കോഫി മേക്കറുമാണ് ഷെഫിന്റെ പക്കലുണ്ടായിരുന്നത്. ഇത് വച്ച് തയ്യാറാക്കാവുന്നത്രയും വിഭവങ്ങള്‍ അദ്ദേഹം തയ്യാറാക്കി. 'ഇന്‍സ്റ്റന്റ്' ആയി പാകപ്പെടുത്താന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കള്‍ മുറിയിലേക്ക് എത്തിക്കും. ശേഷം യുക്തിപരമായി അവയുപയോഗിച്ച് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം തയ്യാറാക്കും

കൊവിഡ് കാലത്ത് നാം ഏറ്റവുമധികം പരിശീലിച്ചൊരു കാര്യമാണ്, ലഭ്യമായ ചേരുവകളും ഉപകരണങ്ങളും കൊണ്ട് ഭക്ഷണമുണ്ടാക്കി ജീവിക്കുകയെന്നത്. ലോക്ഡൗണ്‍ കാലത്ത് പലപ്പോഴും ആവശ്യമുള്ളത്രയും സാധനങ്ങള്‍ സംഘടിപ്പിക്കാന്‍ പലര്‍ക്കും സാഹചര്യമുണ്ടായിരുന്നില്ല. 

ഇതിന് പുറമെ ക്വാറന്റൈനിലായിരുന്നവരും പുറത്തുപോകാനോ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കാനോ കഴിയാതെ പരിമിതമായ ജീവിതം എന്തെന്ന് മനസിലാക്കി. സമാനമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് പ്രമുഖ ഷെഫ് ജാഗോ റാന്‍ഡ്ല്‍സ്. 

കാനഡയിലെ ഒരു ഹോട്ടല്‍ മുറിയില്‍ പതിനാല് ദിവസത്തോളം ക്വാറന്റൈനിലായിരുന്ന റാന്‍ഡ്ല്‍സ്, അവിടെ ലഭ്യമായ സൗകര്യങ്ങള്‍ വച്ച് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി. എങ്ങനെയെന്നല്ലേ? ഇതിന്റെയെല്ലാം വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

View post on Instagram


ആകെ ഒരു ഇസ്തിരിപ്പെട്ടിയും ഒരു കോഫി മേക്കറുമാണ് ഷെഫിന്റെ പക്കലുണ്ടായിരുന്നത്. ഇത് വച്ച് തയ്യാറാക്കാവുന്നത്രയും വിഭവങ്ങള്‍ അദ്ദേഹം തയ്യാറാക്കി. 'ഇന്‍സ്റ്റന്റ്' ആയി പാകപ്പെടുത്താന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കള്‍ മുറിയിലേക്ക് എത്തിക്കും. ശേഷം യുക്തിപരമായി അവയുപയോഗിച്ച് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം തയ്യാറാക്കും. 

എന്തായാലും ഷെഫിന്റെ വീഡിയോയ്ക്ക് വലിയ തോതിലുള്ള സ്വീകരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റ് ലഭിക്കുന്നത്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ളപ്പോഴും നമ്മുടെ ഇഷ്ടങ്ങളൊന്നും മാറ്റിവയ്ക്കാതെ തന്നെ എങ്ങനെ ഭക്ഷണം തയ്യാറാക്കി കഴിക്കാമെന്നതിന് ഉത്തമ മാതൃകയാണ് റാന്‍ഡ്ല്‍സിന്റെ വീഡിയോകളെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Also Read:- 'ഞാന്‍ ഒന്നും കഴിച്ചില്ലേ...'; യജമാനനെ പറ്റിച്ച ബുദ്ധിശാലിയായ നായ; വീഡിയോ വൈറല്‍...