വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇത്രയും ബുദ്ധിശാലിയായ ഒരു വളര്‍ത്തുനായയുടെ വീഡിയോ ഇതിനുമുന്‍പ് ആരും കണ്ടുകാണില്ല. 

മേശയ്ക്കുള്ളില്‍ നിന്നും ഭക്ഷണം എടുത്തതിന് ശേഷം നായയുടെ മുന്‍പില്‍ വയ്ക്കുന്ന യജമാനനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അത് ഇപ്പോള്‍ കഴിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കി അയാള്‍ അകത്തേയ്ക്ക് പോവുകയും ചെയ്തു. 

എന്നാല്‍ ബുദ്ധിശാലിയായ നായ അത് കഴിക്കുക മാത്രമല്ല, മേശയ്ക്കുള്ളില്‍ നിന്നും അതേ ഭക്ഷണം എടുത്ത് മുന്നില്‍ വച്ചിട്ട് 'ഞാന്‍ ഒന്നും കഴിച്ചില്ലേ' എന്ന മട്ടില്‍ ഇരിക്കുകയാണ്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം 40 ലക്ഷം പേരാണ് കണ്ടത്. 
 

 

Also Read: 50 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ പുറത്തെടുത്തു; വീഡിയോ വൈറൽ...