കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ സുരക്ഷിതരായി തുടരാന്‍ സാഹചര്യമുള്ളവരെല്ലാം അപ്രതീക്ഷിതമായി വന്നുചേര്‍ന്ന അവധി ദിവസങ്ങളെ എങ്ങനെയും സജീവമാക്കുകയാണ്. പുറത്തെങ്ങും പോകാതെ വീട്ടില്‍ തന്നെ അടച്ചിട്ടിരിക്കുമ്പോഴുണ്ടാകുന്ന വിരസതയെ അകറ്റാനാണെങ്കില്‍ പാചക പരീക്ഷണത്തില്‍ മുഴുകുകയാണ് മിക്കവരും. 

ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല സിനിമാതാരങ്ങളുടെ അവസ്ഥയും. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അടുക്കളയിലെ പാചക പരീക്ഷണങ്ങളുടേയും വീട്ടുജോലികളുടേയുമെല്ലാം വിശേഷങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്ക്കാനും മറക്കുന്നില്ല. 

Also Read:- 'ഞാനൊറ്റയ്ക്കാണ്, എനിക്ക് കുക്കിംഗ് അറിയില്ല'; വീഡിയോയുമായി നടന്‍...

ഇക്കൂട്ടത്തിലിതാ ഒരു സൂപ്പര്‍താരത്തിന്റെ കൂടി 'കുക്കിംഗ് എക്‌സ്പിരിമെന്റ്' വീഡിയോ എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ചിരഞ്ജീവിയാണ് അടുക്കളയിലെ ഈ പുതിയ താരോദയം. വ്യത്യസ്തമായൊരു മസാലദോശയാണ് ചിരഞ്ജീവി തയ്യാറാക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയില്‍ സിനിമാരംഗങ്ങളിലെ സ്‌റ്റൈലിനെ വെല്ലുന്ന തരത്തില്‍ കിടിലന്‍ ആക്ഷനൊക്കെ ആയിട്ടാണ് താരത്തിന്റെ 'കുക്കിംഗ്'. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chiranjeevi Konidela (@chiranjeevikonidela) on Apr 22, 2020 at 11:09pm PDT

 

നിരവധി പേരാണ് രസകരമായ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് എത്തിയിരിക്കുന്നത്. ശരീരഭാഷ കാണുമ്പോള്‍ പാചകത്തില്‍ താരം ആദ്യമായി കൈ വയ്ക്കുകയല്ലെന്നാണ് മനസിലാകുന്നതെന്ന് പലരും കമന്റ് ചെയ്തിരിക്കുന്നു. ദോശയുണ്ടാക്കുന്നത് മാത്രമല്ല, ചൂടോടെ അത് അമ്മയ്ക്ക് വിളമ്പിനല്‍കി, അമ്മയെ കഴിപ്പിക്കുന്നതും വീഡിയോയിലുണ്ട്. നേരത്തേ ലോക്ക്ഡൗണ്‍ കാലത്തെ വീട്ടുജോലി വിശേഷവും ചിരഞ്ജീവി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

Also Read:- ലോക് ഡൗൺ; ലക്ഷദ്വീപില്‍ കുടുങ്ങി, കിടിലൻ മീന്‍ വിഭവങ്ങള്‍ തയ്യാറാക്കി ഇതാ ഒരു യുവാവ്...