Asianet News MalayalamAsianet News Malayalam

ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? കാരണം ഇതാകാം

പോഷകങ്ങളുടെ കുറവ് മൂലം ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് നല്ല കൊതി തോന്നാം.അത്തരം ചില കൊതികളെയും അവയുടെ പിന്നിലെ പോഷകകുറവ് എന്താണെന്നും  അറിയാം. 
 

common cravings and the vitamin deficiencies they indicate
Author
First Published Aug 11, 2024, 4:06 PM IST | Last Updated Aug 11, 2024, 4:06 PM IST

പോഷകങ്ങളുടെ കുറവ് മൂലം ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് നല്ല കൊതി തോന്നാം.അത്തരം ചില കൊതികളെയും അവയുടെ പിന്നിലെ പോഷകകുറവ് എന്താണെന്നും  അറിയാം. 

1. ചോക്ലേറ്റിനോടുള്ള കൊതി 

ചോക്ലേറ്റ് കഴിക്കാന്‍ കൊതി തോന്നുന്നത് ചിലപ്പോള്‍  മഗ്നീഷ്യത്തിന്‍റെ കുറവ് കൊണ്ടാകാം. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. 

2. മധുരത്തോടുള്ള കൊതി

മധുരപലഹാരങ്ങളോടുള്ള കൊതി ക്രോമിയം കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇൻസുലിൻ പ്രവർത്തനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ക്രോമിയം സഹായിക്കുന്നു. ബ്രൊക്കോളി, മുന്തിരി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയവയില്‍ ക്രോമിയം അടങ്ങിയിരിക്കുന്നു. 

3. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി

ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ സോഡിയത്തിന്‍റെ കുറവാകാം. അതുപോലെ നിർജ്ജലീകരണം, ഉറക്കക്കുറവ്, പിഎംഎസ്,  മൈഗ്രെയ്ൻ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. അഡിസൺസ് രോഗം അല്ലെങ്കിൽ അഡ്രീനൽ അപര്യാപ്തത എന്നിവയും ഉപ്പ് ആസക്തിക്ക് കാരണമാകും. ഉപ്പിന്‍റെ അമിത ഉപയോഗം ശരീരത്തിന് നന്നല്ല എന്നതിനാല്‍ ഇത്തരം കൊതിയെ പിന്തുടരാതെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. 

4. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി 

പാസ്ത, ബ്രെഡ്, ചോറ് തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ ചിലപ്പോള്‍ നൈട്രോജന്‍റെ കുറവാകാം, അല്ലെങ്കില്‍‍ സെറോടോണിന്‍റെ കുറവാകാം കാരണം. ഇതിനെ പരിഹരിക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ  കഴിക്കുന്നത് നല്ലതാണ്.  

5. റെഡ് മീറ്റിനോടുള്ള കൊതി 

റെഡ് മീറ്റിനോടുള്ള കൊതിയെ സൂചിപ്പിക്കുന്നത് ചിലപ്പോള്‍ അയേണ്‍ അഥവാ ഇരുമ്പിന്‍റെ കുറവിനെ ആയിരിക്കാം. ഇതിനെ പരിഹരിക്കാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി ഇലക്കറികളും പയറു വര്‍ഗങ്ങളും കഴിക്കാം. 

6.  ചീസിനോടുള്ള കൊതി 

ചീസ് അല്ലെങ്കിൽ മറ്റ് പാലുൽപ്പന്നങ്ങൾ കഴിക്കാനുള്ള കൊതി കാത്സ്യം കുറവിൻ്റെ ലക്ഷണമാണ്. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും നാഡികളുടെ ആരോഗ്യത്തിനും കാത്സ്യം  അത്യന്താപേക്ഷിതമാണ്. പാൽ, തൈര്, ചീസ്, ബദാം, ഇലക്കറികൾ തുടങ്ങിയവ കഴിക്കുന്നത് കാത്സ്യം  ലഭിക്കാന്‍ സഹായിക്കും.

7. ഐസിനോടുള്ള കൊതി

ഇരുമ്പിൻ്റെ കുറവുള്ള അനീമിയയുടെ ഒരു സാധാരണ ലക്ഷണമാണ് ഐസിനോടുള്ള കൊതി. ഇതിനായി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios