Asianet News MalayalamAsianet News Malayalam

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി,  പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കാം. വിറ്റാമിന്‍ സിയും ധാരാളം നാരുകളും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക.

tips to improve liver health
Author
First Published Aug 10, 2024, 10:37 PM IST | Last Updated Aug 10, 2024, 10:37 PM IST

ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നതും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും കരള്‍ ആണ്. അതിനാല്‍ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യമേ തന്നെ ഭക്ഷണം ആരോഗ്യകരമാക്കുകയാണ്  പ്രധാന കാര്യം. എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി,  പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കാം. വിറ്റാമിന്‍ സിയും ധാരാളം നാരുകളും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. ഓട്സ്, ബ്രൊക്കോളി, ചീര,  ബ്ലൂബെറി, ബദാം, പയറുവര്‍ഗങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  അതുപോലെ വെള്ളം ധാരാളം കുടിക്കാം.  

അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. മദ്യപാനം ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. അതിനാല്‍ മദ്യപാനവും ഒപ്പം പുകവലിയും തീര്‍ത്തും ഉപേക്ഷിക്കുക. അതുപോലെ തന്നെ ശരീരഭാരം നിയന്ത്രിക്കുക.  ദിവസവും ചിട്ടയായി വ്യായാമം ചെയ്യുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30–40 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യോഗ ചെയ്യുന്നതും നല്ലതാണ്. 

Also read: മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios