തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് തന്‍റെ പാത്രത്തിലെ ഭക്ഷണം നല്‍കി മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. ഹൈദരാബാദില്‍ നിന്നുള്ള ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനായ മഹേഷ് കുമാര്‍ ആണ് തന്‍റെ പാത്രത്തിലെ ഭക്ഷണം ഭവനരഹിതരായ കുരുന്നുകള്‍ക്ക് നല്‍കിയത്. 

രാത്രി പെട്രോളിങ് ഡ്യൂട്ടിക്കായി പോകുകയായിരുന്ന മഹേഷ് കുമാര്‍ വഴിയരികിലിരുന്ന് ഭക്ഷണത്തിനായി യാചിക്കുന്ന കുട്ടികളെ കാണുകയായിരുന്നു. തുടര്‍ന്ന് മഹേഷ് വണ്ടി നിര്‍ത്തി തന്റെ ഭക്ഷണം ഇവര്‍ക്ക് വിളമ്പി നല്‍കുയായിരുന്നു. തെലുങ്കാന പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

 

 

 

വീഡിയോ വൈറലായതോടെ മഹേഷ്‌കുമാറാനെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. നന്മയുടെയും മനുഷ്യത്വത്തിന്റെയും മുഖം എന്നാണ്  പലരും കമന്‍റ് ചെയ്തത്.  

Also Read: 11 വര്‍ഷമായി ദിവസവും തെരുവുനായ്ക്കളെ ഊട്ടുന്ന മനുഷ്യന്‍; കാണാം വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona