Asianet News MalayalamAsianet News Malayalam

​ഗർഭകാലത്ത് സീതപ്പഴം കഴിക്കാമോ...?

ഗർഭകാലത്ത് ഹിമോഗ്ലോബിന്‍റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തെയും ബാധിക്കാം. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി സീതപ്പഴം കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു.

Custard Apple During Pregnancy
Author
Trivandrum, First Published Sep 4, 2021, 10:21 PM IST

രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് സീതപ്പഴം അഥവാ കസ്റ്റാര്‍ഡ് ആപ്പിള്‍. വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് സീതപ്പഴം. ​ഗർഭകാലത്ത് സീതപ്പഴം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്.

ഇതിൽ വിറ്റാമിൻ എ, ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഗര്‍ഭസ്ഥശിശുവിന്‍റെ വളർച്ചക്ക് വളരെയധികം സ്വാധീനിക്കുന്നു. ഇതിലെ വിറ്റാമിൻ ബി 6 ഗർഭകാലത്തുണ്ടാവുന്ന മനം പിരട്ടലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഗർഭകാലത്ത് ഹിമോഗ്ലോബിന്‍റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തെയും ബാധിക്കാം.  ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി സീതപ്പഴം കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു.

ഫൈബർ കലവറയാണ് സീതപ്പഴം. ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുകയും  ദഹന പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.  കസ്റ്റാര്‍ഡ് ആപ്പിളിലെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഈ രണ്ട് വിറ്റാമിനുകളും കുഞ്ഞിന്റെ കണ്ണുകളുടെയും മുടിയുടെയും ചർമ്മത്തിന്റെയും വികാസത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കസ്റ്റാർഡ് ആപ്പിളിന്റെ വിത്തുകൾ കഴിക്കാതിരിക്കുക.

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ, പുതിയ പഠനം പറയുന്നത്

Follow Us:
Download App:
  • android
  • ios