Asianet News MalayalamAsianet News Malayalam

Cholesterol Control : കൊളസ്‌ട്രോളും ഈന്തപ്പഴവും; അറിയേണ്ട ഒരുപിടി കാര്യങ്ങള്‍...

ഉന്മേഷത്തോടെയിരിക്കാനും, വിളര്‍ച്ചയെ ചെറുക്കാനുമെല്ലാം ഈന്തപ്പഴം ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ സാധ്യമാകും. കൊളസ്‌ട്രോളുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണെന്നും നിങ്ങളില്‍ പലരും കേട്ടിരിക്കാം? ഇത് സത്യമാണോ?

dates will help to control cholesterol
Author
Trivandrum, First Published Jan 24, 2022, 7:55 PM IST

ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണമാണ് ( Health Benefits ) ഈന്തപ്പഴം. അതുകൊണ്ട് തന്നെ ശരീരം 'വീക്ക്' ആയിരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഈന്തപ്പഴം കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. ആരോഗ്യഗുണങ്ങള്‍ക്ക് പുറമെ പല അസുഖങ്ങളെയും നിയന്ത്രിച്ചുനിര്‍ത്താനും ( Control Diseases )  പ്രതിരോധിക്കാനുമെല്ലാം ഈന്തപ്പഴം സഹായകമാണ്. 

ഉന്മേഷത്തോടെയിരിക്കാനും, വിളര്‍ച്ചയെ ചെറുക്കാനുമെല്ലാം ഈന്തപ്പഴം ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ സാധ്യമാകും. കൊളസ്‌ട്രോളുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണെന്നും നിങ്ങളില്‍ പലരും കേട്ടിരിക്കാം? ഇത് സത്യമാണോ? എന്തായാലും ഈന്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ അറിയാം, കൂട്ടത്തില്‍ കൊളസ്‌ട്രോളിനെ കുറിച്ചുള്ള രഹസ്യവും...

പ്രോട്ടീന്‍...

ഈന്തപ്പഴം പ്രോട്ടീനിനാല്‍ സമ്പന്നമാണ്. പേശികളെ ബലപ്പെടുത്താനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമായിരിക്കും. ജിമ്മില്‍ പരിശീലനത്തിന് പോകുന്നവര്‍ പതിവായി ഈന്തപ്പഴം കഴിക്കുന്നതിന് പിന്നിലെ രഹസ്യവും ഇതാണ്. 

എല്ലുകളുടെ ബലത്തിന്...

സെലേനിയം, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളാലും സമ്പന്നമാണ് ഈന്തപ്പഴം. 

dates will help to control cholesterol

ഇവയെല്ലാം തന്നെ എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടവയാണ്. എല്ലുരുക്കം ( Osteoporosis ) പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ ഈന്തപ്പഴത്തിന് കഴിവുണ്ട്. 

വൈറ്റമിനുകള്‍...

വൈറ്റമിനുകളാലും സമ്പന്നമാണ് ഈന്തപ്പഴം. വൈറ്റമിന്‍ ബി-1, ബി-2, ബി-3, ബി-5, എ-1, സി എന്നിവയെല്ലാം ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്നു. ഇതിന് പുറമെ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്ടോസ് എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ മധുരങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് പലവിധ ഗുണങ്ങളേകുന്നു. 

ദഹനം സുഗമമാക്കുന്നു...

ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും ഈന്തപ്പഴം സഹായകമാണ്. കുതിര്‍ത്തുവച്ച ഈന്തപ്പഴം കഴിക്കുന്ന രീതിയാണ് ഇതിന് ഏറ്റവും അനുയോജ്യമായത്. മലബന്ധം തടയാനും ഇത് ഏറെ സഹായകമാണ്. 

കൊളസ്‌ട്രോള്‍...

വളരെ കുറച്ച് മാത്രം കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഭക്ഷണമാണ് ഈന്തപ്പഴം. 

dates will help to control cholesterol

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ചെറിയ പരിധി വരെ ഈന്തപ്പഴം സഹായകമാണ്. എന്നാല്‍ മിതമായ അളവില്‍ മാത്രമേ ഇത് കഴിക്കാവൂ. ഒപ്പം തന്നെ ഡയറ്റിന്റെ മറ്റെല്ലാ വശങ്ങളും കൂടി സുരക്ഷിതമായിരിക്കണം. വണ്ണം കുറയ്ക്കുന്നതിനും അതുവഴി കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഈന്തപ്പഴം സഹായകമാണ്.

Also Read:- ഹൃദയത്തെ ചൊല്ലി 'ടെന്‍ഷന്‍'?; നിങ്ങള്‍ ആകെ ചെയ്യേണ്ടത്...

Follow Us:
Download App:
  • android
  • ios