Asianet News MalayalamAsianet News Malayalam

Health Tips: പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ശരീരഭാരം കൂടുക, മുഖത്തെ രോമവളർച്ച, ക്രമരഹിതമായ ആർത്തവം എന്നിങ്ങനെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. 

Dealing With PCOS add these foods to your diet
Author
First Published Sep 14, 2024, 10:01 AM IST | Last Updated Sep 14, 2024, 10:01 AM IST

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ രോഗമാണ്. സ്‌ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമെന്നും പറയാം. ശരീരഭാരം കൂടുക, മുഖത്തെ രോമവളർച്ച, ക്രമരഹിതമായ ആർത്തവം എന്നിങ്ങനെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. 

അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ  ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം. ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല. എന്നാല്‍ ഒരുപരിധി വരെ ഭക്ഷണക്രമം ഇതിനെ സ്വാധീനിക്കാം. പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

2. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ 

ഉയര്‍ന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും. അതിനാല്‍ ജിഐ കുറഞ്ഞ ഭക്ഷണങ്ങളാണ് പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കേണ്ടത്. 

3. പ്രോട്ടീന്‍ 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 
 
4. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിനായി ബെറി പഴങ്ങള്‍, ഫാറ്റി ഫിഷ്, ഇലക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios