Asianet News MalayalamAsianet News Malayalam

ഈ 'സൂപ്പർ ഫുഡ്സ്' രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

പ്രമേഹമുള്ളവർ ക്യത്യമായൊരു ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

diabetes superfoods that can help you control your blood sugar naturally
Author
Trivandrum, First Published May 4, 2020, 3:06 PM IST

തെറ്റായ ജീവിതശൈലി, സമ്മർദ്ദമേറിയ തൊഴിൽ അന്തരീക്ഷം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവ പലപ്പോഴും പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ‌വർദ്ധിക്കുമ്പോൾ‌ ഡോക്ടർമാർ മരുന്നുകൾ അല്ലെങ്കിൽ ഇൻസുലിൻ ‌എടുക്കാൻ നിർദ്ദേശിക്കാറുണ്ട്. പ്രമേഹമുള്ളവർ ക്യത്യമായൊരു ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം... 

കൊവിഡ്: പ്രമേഹരോഗികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....

മത്സ്യം...

പ്രമേഹരോ​ഗികൾ മത്സ്യം ധാരാളം കഴിക്കണമെന്നാണ് ഡോക്ടർ പറയാറുള്ളത്.മത്സ്യത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. സാൽമൺ ഫിഷ്, മത്തി, അയല എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. 

diabetes superfoods that can help you control your blood sugar naturally

മുട്ട...

മുട്ടയിൽ ധാരാളം പ്രോട്ടീൻ അട​ങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ടെെപ്പ് 2 പ്രമേഹമുള്ളവർ ദിവസവും രണ്ട് മുട്ട കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. 

പ്രമേഹമുള്ളവര്‍ക്ക് കുടിക്കാം ഈ മൂന്ന് പാനീയങ്ങള്‍...

diabetes superfoods that can help you control your blood sugar naturally

തെെര്...

തെെരിൽ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു. തൈരിലെ 'പ്രോബയോട്ടിക്സ്' രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. (നല്ല ബാക്ടീരിയ അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയ എന്നറിയപ്പെടുന്നതാണ് 'പ്രോബയോട്ടിക്സ്'. കാരണം അവ നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു). ‌

diabetes superfoods that can help you control your blood sugar naturally

പയറുവർ​ഗങ്ങൾ...

പയർവർഗ്ഗങ്ങളായ ബീൻസ്, കടല, പയറ് എന്നിവ സ്ഥിരമായി കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

diabetes superfoods that can help you control your blood sugar naturally

സ്ട്രോബെറി...

'ആന്തോസയനിനുകൾ' (anthocyanins) എന്ന ആന്റിഓക്‌സിഡന്റുകൾ സ്ട്രോബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് സ്ട്രോബെറി. ( ഒരു തരം വർണ്ണവസ്തുവാണ് 'ആന്തോസയനിനുകൾ' എന്ന് പറയുന്നത്. പല ഭക്ഷ്യവസ്തുക്കളിലും സ്വാഭാവികമായി കണ്ടുവരുന്ന ആന്തോസയനിനുകളാണ് ചെടികൾക്ക് ചുവപ്പും, പർപ്പിളും നീലയും കടും നിറങ്ങളും നൽകുന്നത്). 

diabetes superfoods that can help you control your blood sugar naturally

Follow Us:
Download App:
  • android
  • ios