ആദ്യമായി അമ്മ തനിക്കുവേണ്ടി ഉണ്ടാക്കിയ ഭക്ഷണത്തെക്കുറിച്ചുള്ള  ട്വിങ്കിള്‍ ഖന്നയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നാല്‍പത്തിയാറ് വര്‍ഷത്തിനിടയില്‍ ആദ്യമായി അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചുവെന്നാണ് ട്വിങ്കിള്‍ പറയുന്നത്. 

മനോഹരമായ ഫ്രൈഡ് റൈസിന്‍റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. "നാല്‍പത്തിയാറ് വര്‍ഷവും ഒരു പാന്‍ഡമിക്കും ലോക്ക്ഡൗണും വേണ്ടിവന്നു എന്റെ അമ്മയ്ക്ക് എനിക്കു വേണ്ടി ആദ്യത്തെ ഭക്ഷണമായ ഫ്രൈഡ്‌റൈസ് ഉണ്ടാക്കിത്തരാന്‍. ഇപ്പോള്‍ ആളുകള്‍ ' അമ്മയുടെ കൈകൊണ്ടുള്ള ഭക്ഷണം' എന്ന് പറയുന്നതിന്റെ കാരണം എനിക്ക് മനസ്സിലാവുന്നുണ്ട്" - ട്വിങ്കിള്‍ കുറിച്ചു. 

 

 

സിനിമയെ പോലെ തന്നെ കുക്കിങ്ങ്  പ്രിയമാണ് ഭര്‍ത്താവ് അക്ഷയ് കുമാറിന് എന്നും ട്വിങ്കിള്‍ മുന്‍പ് പറഞ്ഞിരുന്നു. സിനിമയിലേക്കു വരും മുമ്പ് ഷെഫായിരുന്നു അക്ഷയ്.

 

 

മകന്‍ ആരവിനും പാചകം ഇഷ്ടമാണെന്ന് ട്വിങ്കിള്‍ പറയുന്നു.  അടുത്തിടെ ആരവ് തയ്യാറാക്കിയ കേക്കിന്റെ ചിത്രവും ട്വിങ്കിള്‍ പങ്കുവച്ചിരുന്നു. 

Also Read: ഇത് ഷെഫ് സെയിഫുവിന്‍റെ 'വെറൈറ്റി' മട്ടണ്‍ ബിരിയാണി; ചിത്രം പങ്കുവച്ച് കരീനയും കരീഷ്മയും...