ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. പട്ടിണി കിടന്ന് ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. പട്ടിണി കിടന്ന് ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കണം. 

ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജേണല്‍ ഓഫ് ലിപിഡ് റിസര്‍ച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഓറഞ്ചിലുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്.