ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പിങ്ക് ലെമൺ സർബത്ത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ സ്പെഷ്യൽ പിങ്ക് ലെമൺ സർബത്ത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?..

വേണ്ട ചേരുവകൾ

നാരങ്ങ 2 എണ്ണം 
റോസ് സർബത്ത് 2 സ്പൂൺ 
സബ്ജ സീഡ് 2 സ്പൂൺ 
പഞ്ചസാര 2 സ്പൂൺ 
വെള്ളം 2 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സിയുടെ ജാറിലേക്ക് നാരങ്ങാനീരും റോസ് സർബത്തും പഞ്ചസാരയും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ശേഷം അൽപം പുതിനയിലയിലും കുതിർത്ത സബ്ജ സീഡ് കൂടി ചേർത്ത് കൊടുക്കുക. ശേഷം കുടിക്കുക.

രുചികരവും ആരോഗ്യപ്രദവുമായ ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി

Asianet News Live | Kerala Legislative Assembly | Pinarayi | MR Ajith Kumar | Malayalam News Live