ആപ്പിളിൽ നാരുകളും വെള്ളവും കൂടുതലാണ്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകമായ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഗണ്യമായി കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് സഹായിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും.

ധാരാള പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിളിൽ നാരുകളും വെള്ളവും കൂടുതലാണ്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകമായ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഗണ്യമായി കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് സഹായിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും.

 ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യതയിൽ 18 ശതമാനം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുടലിന്റെ ആരോ​​ഗ്യത്തിന് ആപ്പിൾ സഹായകമാണ്. ആപ്പിൾ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്ക് പരിചയപ്പെട്ടാലോ?...

വേണ്ട ചേരുവകൾ...

ആപ്പിൾ 2‌ എണ്ണം
 പാൽ 3 കപ്പ് 
ഏലയ്ക്ക 3 എണ്ണം 
പഞ്ചസാര 3 ടീസ്പൂൺ
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം...

ആദ്യം ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ആപ്പിൾ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ശേഷം ഐസ് ക്യൂബ് ചേർത്ത് കുടിക്കുക. 

ആവിയിൽ വേവിച്ച നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

Asianet News Live | Malayalam News Live | PM Modi | Election 2024 | #Asianetnews