മനസിനെയും ശരീരത്തെയും കൂളാക്കാൻ സ്പെഷ്യൽ മിന്റ് ലെെം. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ധാരാളം പോഷക​ഗുണങ്ങൾ പുതിനയിലയിൽ അടങ്ങിയിരിക്കുന്നു. ഈ ചൂട് സമയത്ത് പുതിനയില കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് പരിചയപ്പെട്ടാലോ?. വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ മിന്റ് ലെെം.

പുതിന 10 ഇല 
പഞ്ചസാര 2 സ്പൂൺ 
നാരങ്ങാ നീര് 1 നാരങ്ങ 
ഐസ് ക്യൂബ് 
വെള്ളം
ഇഞ്ചി 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം...

മിന്റ് ലെെം തയ്യാറാക്കാൻ വളരെ എളുപ്പമാണ് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് പുതിന ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് പഞ്ചസാരയും നാരങ്ങാനീര് ഇഞ്ചിയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത് അതിനെ ഒന്ന് അരിച്ചെടുത്തതിനുശേഷം ക്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഗ്ലാസിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഐസ്ക്യൂബ് വെള്ളവും ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. 

Summer Fest : ഈ ചൂടത്ത് ഒന്ന് കൂളാകാം ; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

ഇതുപോലെ ഒരു നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടോ? 3 മിനിറ്റിൽ 3 തരം നാരങ്ങവെള്ളം | Fresh Lime Juice Recipe