വെയിൽ ഏൽക്കുന്നത് തടയാനും തിളക്കമുള്ള ചർമ്മം ലഭിക്കാനുമൊക്കെ സൺസ്ക്രീനും പലതരം ക്രീമുകളും ഉപയോഗിക്കുന്നു. 

ഇന്ന് ചർമ്മ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നമ്മൾ നൽകുന്നുണ്ട്. വെയിൽ ഏൽക്കുന്നത് തടയാനും തിളക്കമുള്ള ചർമ്മം ലഭിക്കാനുമൊക്കെ സൺസ്ക്രീനും പലതരം ക്രീമുകളും ഉപയോഗിക്കുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം നിങ്ങൾക്ക് ആരോഗ്യകരമായ ചർമ്മം ലഭിക്കുകയില്ല. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

വെള്ളരി, തേങ്ങാവെള്ളം, സിട്രസ് പഴങ്ങൾ

ചർമ്മത്തിൽ എപ്പോഴും ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. വെള്ളരി, തേങ്ങാവെള്ളം, സിട്രസ് പഴങ്ങൾ എന്നിവ കഴിക്കുന്നത് നിങ്ങളെ ഹൈഡ്രേറ്റാക്കി വെയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കവും ഫ്രഷ്‌നസും നൽകും.

നട്സ്, സീഡ്‌സ്, നെയ്യ്

ചർമ്മം വരണ്ട് പോകുന്നതാണ് ചിലരുടെ പ്രശ്നം. ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡ്, നെയ്യ് എന്നിവ കഴിക്കുന്നത് ചർമ്മത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇവ ചെറിയ അളവിൽ കഴിക്കാവുന്നതാണ്. ദിവസവും കഴിക്കുന്നത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.

പുളിപ്പിച്ച ഭക്ഷണങ്ങൾ

തൈര്, മോര്, അച്ചാർ തുടങ്ങിയ പുളിപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.

കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

നെല്ലിക്ക, ഓറഞ്ച്, ബെറീസ്, പനീർ, ഇലക്കറികൾ എന്നിവ കഴിക്കുന്നത് കൊളാജൻ ഉത്പാദനം സ്വാഭാവികമായി കൂട്ടുന്നു. ഇത് നിങ്ങൾക്ക് ആരോഗ്യമുള്ള ചർമ്മം നൽകുന്നു.

ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

വീക്കം തടയുന്നതിനും ആരോഗ്യമുള്ള ചർമ്മം ലഭിക്കാനും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇലക്കറികൾ, കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ, നട്സ്, ബെറീസ് എന്നിവ കഴിക്കാം.