മഗ്നീഷ്യം ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് ബദാം. നമ്മളിൽ പലരും ബദാം രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ തൊലി കളഞ്ഞതിന് ശേഷമാകും കഴിക്കുന്നത്. എങ്കില്‍, അത് നിർത്തുക എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ബത്ര പറയുന്നത്. കാരണം ബദാമിന്‍റെ തൊലിയിൽ പോളിഫെനോൾസ്, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മുതൽ ഹൃദയാരോഗ്യത്തിന് വരെ ഗുണം ചെയ്യും.

ദിവസവും ബദാം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ:

1. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

മഗ്നീഷ്യം ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. മാനസികാരോഗ്യം

ബദാമിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

3. ശരീരഭാരം കുറയ്ക്കാൻ

കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉള്ളടക്കവും ഉയർന്ന അളവിലുള്ള പ്രോട്ടീനും നാരുകളും ഉള്ളതിനാൽ, ബദാം വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും സഹായിക്കുന്നു.

4. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്.

5. കുടലിന്‍റെ ആരോഗ്യം

ബദാം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.