Asianet News MalayalamAsianet News Malayalam

ഈ നട്സ് കഴിക്കൂ, ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും ; പഠനം

ഉയർന്ന പ്രോട്ടീനും നാരുകളും മാത്രമല്ല വിറ്റാമിനുകളും ധാതുക്കളും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗവേഷകനായ ഡോ. ഷരായ കാർട്ടർ പറഞ്ഞു.

eating these nuts can help you lose weight and improve heart health study -rse-
Author
First Published Sep 19, 2023, 5:13 PM IST

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബദാം സഹായിക്കുമെന്ന് പഠനം. ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല കാർഡിയോമെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ‌

അമിതവണ്ണവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും കൂടി വരുന്നതിനാൽ പഠനത്തിന്റെ കണ്ടെത്തലുകൾ ആഗോളതലത്തിൽ പ്രസക്തമാണെന്ന് ​ഗവേഷകർ പറയുന്നു. ഉയർന്ന പ്രോട്ടീനും നാരുകളും മാത്രമല്ല  വിറ്റാമിനുകളും ധാതുക്കളും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗവേഷകനായ ഡോ. ഷരായ കാർട്ടർ പറഞ്ഞു.

മറ്റ് പല പഠനങ്ങളും ബദാമും ആരോഗ്യമുള്ള ഹൃദയവും തമ്മിൽ അടുത്ത ബന്ധം കണ്ടെത്തി. ഇന്ത്യൻ ഗവേഷകർ ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച 2018 ലെ അവലോകന പഠനം, കൊറോണറി ഹൃദ്രോഗത്തിനുള്ള അപകട ഘടകമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ ബദാം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിശദീകരിക്കുന്നു. 

' എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ അല്ലെങ്കിൽ നല്ല കൊളസ്‌ട്രോൾ നിലനിർത്തുന്നതിനോ വർദ്ധിപ്പിക്കുന്നതിനോ ബദാം സഹായിക്കുന്നു. ഏകദേശം 45 ഗ്രാം ബദാം ദിവസവും കഴിക്കുന്നത് ഇന്ത്യക്കാരിൽ സിവിഡിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് കുറയ്ക്കാൻ സഹായിക്കും...'- ഗവേഷകർ പറഞ്ഞു. 

 

eating these nuts can help you lose weight and improve heart health study -rse-

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, രക്തസമ്മർദ്ദം കുറയ്ക്കുക, കൊളസ്ട്രോൾ അളവ് കുറയ്ക്കുക എന്നിവയാണ് ബദാമിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും. ദിവസവും ഒരു നേരം ബദാം കുതിർത്ത് കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു. 

വിറ്റാമിൻ ഇ, ഫോളേറ്റ്, അപൂരിത ഫാറ്റി ആസിഡുകൾ, ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങളായ എൽ-കാർനിറ്റൈൻ എന്നിവയുൾപ്പെടെ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമായ പോഷകങ്ങൾ ബദാമിൽ അടങ്ങിയിരിക്കുന്നു. ബദാം കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Read more പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ 5 കാരണങ്ങൾ

 

Follow Us:
Download App:
  • android
  • ios