നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. ആവശ്യമായ ഭാരം നിലനിർത്താനും ശരീരത്തിലെ എല്ലാത്തരം പ്രവർത്തനങ്ങൾക്കും പ്രോട്ടീനുകൾ ആവശ്യമാണ്. ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ശരീര ഘടനയുടെ ഒരോ പ്രവർത്തനങ്ങളെയും കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്നു.

വണ്ണം കുറയ്ക്കാനും മസില്‍ പെരുപ്പിക്കാനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് ഭക്ഷണങ്ങളാണ് മുട്ടയും പനീറും. ഇവ രണ്ടും പ്രോട്ടീനുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. പ്രോട്ടീനുപുറമേ മറ്റ് പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു.  കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ ഇവ രണ്ടും ആരോഗ്യത്തിന് നല്ലതാണ്. 

മുട്ടയുടെ ഗുണങ്ങള്‍...

ദിവസവും ഒരു മുട്ട കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. മുട്ടയിൽ ധാരാളം അമിനോ ആസിഡുകൾ ഉണ്ട്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടിനുകളാൽ  സമ്പന്നമായ മുട്ട മസില്‍ പെരുപ്പിക്കാനും ദിവസവും കഴിക്കുന്നത് നല്ലതാണ്. 

 

44 ഗ്രാം ഭാരമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ അടങ്ങിയിരിക്കുന്നത്: 

പ്രോട്ടീന്‍- 5.5 ഗ്രാം
കൊഴുപ്പ്- 4.2 ഗ്രാം
കാത്സ്യം- 24.6 മില്ലിഗ്രാം
അയേണ്‍- 0.8 മില്ലിഗ്രാം
മഗ്നീഷ്യം- 5.3 മില്ലിഗ്രാം

പനീറിന്‍റെ ഗുണങ്ങള്‍....

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. പ്രോട്ടിനുകളാൽ  സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിനുകള്‍ എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

 

40 ഗ്രാം പനീറില്‍ അടങ്ങിയിരിക്കുന്നത്:

പ്രോട്ടീന്‍- 7.54 ഗ്രാം
കൊഴുപ്പ്- 5.88 ഗ്രാം
കാര്‍ബോഹൈട്രേറ്റ്-  4.96 ഗ്രാം
കാത്സ്യം- 190.4 മില്ലിഗ്രാം

മുട്ടയോ പനീറോ? 

മുട്ടയിലും പനീറിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വളരെ ചെറിയ വ്യത്യാസത്തില്‍ പനീറിലാണ് ഒരല്‍പ്പം പ്രോട്ടീന്‍ കൂടുതല്‍ ഉള്ളത്. എന്നാല്‍ മറ്റ് പോഷകങ്ങള്‍ എല്ലാം ഇവ രണ്ടിലും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബ12, കാത്സ്യം എന്നിവയാല്‍ സമ്പന്നമാണ് മുട്ടയും പനീറും. അതിനാല്‍ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്.  

 

Also Read: ചിക്കനോ മുട്ടയോ? പ്രോട്ടീന്‍ കൂടുതല്‍ ആര്‍ക്ക് ?