വണ്ണം കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം? മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. മധുരം, അന്നജം, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കി,  ഫൈബര്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

പ്രോട്ടീന്‍ റിച്ച് ഡയറ്റിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത് മുട്ട തന്നെയാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതുതന്നെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ മുട്ടയുടെ മഞ്ഞ അധികം കഴിക്കേണ്ട. ഹൈകൊളസ്ട്രോള്‍ അടങ്ങിയതാണ് മുട്ടയുടെ മഞ്ഞ. എന്നാലും വല്ലപ്പോഴും മഞ്ഞ കഴിക്കാം. കാരണം മഞ്ഞയില്‍ വിറ്റാമിന്‍ ബി2, ബി12, ഡി, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. 

 

ഏതൊക്കെ ആഹാരത്തിനൊപ്പം മുട്ട കഴിക്കണം എന്നതും പ്രധാനമാണ്.  ചീര, തക്കാളി, കാപ്സിക്കം, മഷ്‍റൂം എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുന്നതാണ് ഭാരം കുറയ്ക്കാന്‍ സഹായകമാകുന്നത്. 

അയണിന്റെ അംശം ചീരയില്‍ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർധിപ്പിക്കാൻ സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീര വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. മുട്ടയോടൊപ്പം ചീര കൂടി ചേർക്കുമ്പോൾ കൂടുതല്‍ പോഷകസമൃദ്ധമാകും. വണ്ണം കുറയ്ക്കാനും ഇത് ഏറേ സഹായിക്കും. 

Also Read: വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ...