Asianet News MalayalamAsianet News Malayalam

എപ്പോഴും നല്ല തളര്‍ച്ചയാണോ? ഈ രണ്ട് പാനീയങ്ങളൊന്ന് കുടിച്ചുനോക്കൂ...

തളര്‍ച്ചയെ പെട്ടെന്നുതന്നെ മറികടക്കാൻ സഹായിക്കുന്ന രണ്ട് കിടിലൻ പാനീയങ്ങളെ ആണിനി പരിചയപ്പെടുത്തുന്നത്. സ്വാഭാവികമായും നമ്മളിലുണ്ടായിരിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനത്തെ അതിജീവിക്കാനാണ് ഈ പാനീയങ്ങള്‍ സഹായിക്കുന്നത്. 

energy cocktails that will help to overcome fatigue due to stress
Author
First Published Nov 6, 2023, 8:31 PM IST

ചിലര്‍ക്ക് എപ്പോഴും തളര്‍ച്ച അനുഭവപ്പെടുന്നൊരു പ്രശ്നമുണ്ടാകാം. ഇങ്ങനെ തളര്‍ച്ച അനുഭവപ്പെടുന്നത് എപ്പോഴും നിസാരമാക്കി എടുക്കരുതേ. കാരണം പല രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ഭാഗമായി തളര്‍ച്ച അനുഭവപ്പെടാവുന്നതാണ്. അതിനാല്‍ തന്നെ മുമ്പെങ്ങും വിധമില്ലാത്ത തളര്‍ച്ചയും ഒപ്പം മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ആരോഗ്യകാര്യങ്ങളിലും കാണുകയാണെങ്കില്‍ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്.

ഇതല്ലാതെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലെ പോരായ്മ കൊണ്ടും സ്ട്രെസ് കൊണ്ടുമെല്ലാം തളര്‍ച്ച നേരിടാം. ഇതില്‍ തന്നെ ഏറ്റവുമധികം പേര്‍ നേരിടുന്നത് സ്ട്രെസ് മൂലമുണ്ടാകുന്ന തളര്‍ച്ച തന്നെയെന്ന് നിസംശയം പറയാം. 

ഈ തളര്‍ച്ചയെ പെട്ടെന്നുതന്നെ മറികടക്കാൻ സഹായിക്കുന്ന രണ്ട് കിടിലൻ പാനീയങ്ങളെ ആണിനി പരിചയപ്പെടുത്തുന്നത്. സ്വാഭാവികമായും നമ്മളിലുണ്ടായിരിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനത്തെ അതിജീവിക്കാനാണ് ഈ പാനീയങ്ങള്‍ സഹായിക്കുന്നത്. 

ഒന്ന്...

'ബനാന- സ്പിനാഷ് കോക്ക്‍ടെയില്‍' ആണ് ഇതിലൊരു പാനീയം. ബനാന അഥവാ നേന്ത്രപ്പഴം പെട്ടെന്ന് തന്നെ നമ്മുടെ മാനസികാവസ്ഥയെ പോസിറ്റീവായി സ്വാധീനിക്കാൻ കഴിവുള്ളൊരു വിഭവമാണ്. ലളിതമായി പറഞ്ഞാല്‍ നമുക്ക് സന്തോഷം നല്‍കുന്നൊരു ഭക്ഷണം. 

സ്പിനാഷ്- അല്ലെങ്കില്‍ നമ്മുടെ നാടൻ ചീര ആയാലും മതി. ഇതും ഇപ്പറഞ്ഞതുപോലെ നമ്മുടെ ആരോഗ്യാവസ്ഥയെ എളുപ്പത്തില്‍ മെച്ചപ്പെടുത്താൻ സാധിക്കുന്നൊരു വിഭവമാണ്. 

നേന്ത്രപ്പഴവും ചീരയും അല്‍പം പിങ്ക് സാള്‍ട്ടും ആവശ്യമെങ്കില്‍ അല്‍പം തേനും വെള്ളവും ചേര്‍ത്ത് ബ്ലെൻഡ് ചെയ്താണ് ഈ കോക്ക്‍ടെയിലുണ്ടാക്കേണ്ടത്. വളരെ പോഷകപ്രദമാണ് ഈ പാനീയം. മധുരത്തിന് തേൻ പോര എങ്കില്‍ ഈന്തപ്പഴം ചേര്‍ക്കാവുന്നതാണ്. എന്നാല്‍ പഞ്ചസാര ചേര്‍ക്കുന്നത് അത്ര നല്ലതല്ല. 

രണ്ട്...

ചെറുനാരങ്ങ, തേൻ, പിങ്ക് സാള്‍ട്ട് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന 'ലെമണ്‍ ഹണി പിങ്ക് സാള്‍ട്ട് കോക്ക്‍ടെയില്‍' ആണ് സ്ട്രെസ് മൂലമുണ്ടാകുന്ന തളര്‍ച്ചയെ അതിജീവിക്കാൻ സഹായിക്കുന്ന മറ്റൊരു കിടിലൻ പാനീയം.

വൈറ്റമിൻ-സി, ആന്‍റി-ഓക്സിഡന്‍റ്സ്, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് ഈ കോക്ക്‍ടെയില്‍. ഫില്‍ട്ടേഡ് വാട്ടറില്‍ തേൻ, പിങ്ക് സാള്‍ട്ട്, ചെറുനാരങ്ങാനീര്, അല്‍പം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എന്നിവയാണ് ഇത് തയ്യാറാക്കാൻ ചേര്‍ക്കേണ്ടത്. 

എനര്‍ജൈസിംഗ് ഡ്രിംഗ്സ് എന്ന് വിശേഷിപ്പിക്കാവുന്ന പാനീയങ്ങളാണിത്. അതേസമയം ഇത്തരത്തിലുള്ള പൊടിക്കൈകള്‍ പരീക്ഷിച്ച ശേഷവും തളര്‍ച്ചയ്ക്ക് കുറവില്ലെങ്കില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടണേ...

Also Read:- പ്രമേഹം കണ്ണുകളെ ബാധിക്കുന്നത് എങ്ങനെ തിരിച്ചറിയാം? ഇത് ഭേദപ്പെടുത്താൻ സാധിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios