ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നല്ലെണ്ണയിൽ വറുത്തെടുത്ത മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ? എത്ര വർഷം കഴിഞ്ഞാലും കേടുകൂടാതെ സൂക്ഷിക്കാവുന്ന കിടിലൻ അച്ചാറാണിത്.
വേണ്ട ചേരുവകൾ
പച്ചമാങ്ങ - 2 കിലോ
കടുക് - 200 ഗ്രാം
ഉലുവ - 100 ഗ്രാം
മുളക് പൊടി - 1/4 കിലോ
കാശ്മീരി മുളക് പൊടി - 1/4 കിലോ
കല്ലുപ്പ് - ആവശ്യത്തിന്
കായ പൊടി - 3 സ്പൂൺ
നല്ലെണ്ണ -1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
മാങ്ങ വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഇവയെ നമ്മുക്ക് രണ്ട് ദിവസം വെയിലത്ത് വയ്ക്കുക. അതിനുശേഷം ഇതിലേക്ക് കടുക് പൊടിച്ചത്, ഉലുവ വറുത്തുപൊടിച്ചത്, ആവശ്യത്തിന് മുളക് വറുത്തു പൊടിച്ചത്, കാശ്മീരി മുളകുപൊടി, കായപ്പൊടി, കല്ലുപ്പ് എന്നിവ ചേർത്ത് നന്നായിട്ട് ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് നല്ലെണ്ണ ചൂടാക്കി ഒഴിച്ചുകൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വയ്ക്കുക. കുറച്ച് അധികം ദിവസം ഇത് അടച്ചു വെച്ച് കഴിയുമ്പോളേൾ മാങ്ങ നന്നായി മസാലയിലും എണ്ണയിലും പിടിച്ചിട്ടുണ്ടാവും. എത്ര വർഷം കഴിഞ്ഞാലും കേടുകൂടാതെ സൂക്ഷിക്കാവുന്ന അച്ചാറാണിത്.