വയറില്‍ എപ്പോഴും ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതുമൊക്കെ  ദഹന സംവിധാനം അവതാളത്തിലായതിന്‍റെയും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെയും സൂചനയാകാം. 

വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. വയറില്‍ എപ്പോഴും ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതുമൊക്കെ ദഹന സംവിധാനം അവതാളത്തിലായതിന്‍റെയും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെയും സൂചനയാകാം. വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Add Asianetnews as a Preferred SourcegooglePreferred

ഒന്ന്...

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം. ഇതിനായി പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്...

വെള്ളം ധാരാളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. കുറഞ്ഞത് ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. 

മൂന്ന്...

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്സ് ഭക്ഷണങ്ങള്‍ കഴിക്കുക. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. ഇവ വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്സ്. അതിനാല്‍ ആപ്പിൾ, വാഴപ്പഴം, ബാർലി, ഓട്സ്, ചിയ, ഫ്ളാക്സ് വിത്തുകൾ, വെളുത്തുള്ളി, ഉള്ളി, ബീൻസ്, പയർവർഗങ്ങൾ തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

സംസ്കരിച്ച ഭക്ഷണത്തിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

സ്ട്രെസ് കുറയ്ക്കുന്നത് ദഹനം മെച്ചപ്പെടുക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക. 

ഏഴ്... 

പതിവായി വ്യായാമം ചെയ്യുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

എട്ട്... 

ഉറക്കക്കുറവും വയറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പൊള്ളുന്ന ചൂടില്‍ ഐസിട്ട ജ്യൂസുകള്‍ വാങ്ങി കുടിക്കുന്നവരാണോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം...

youtubevideo