Asianet News MalayalamAsianet News Malayalam

പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍...

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് അവരുടെ ഡയറ്റിന്റെ സ്ഥാനം. മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്

experts says that fibre rich diet can resist diabetes
Author
Trivandrum, First Published Oct 4, 2019, 8:46 PM IST

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് അവരുടെ ഡയറ്റിന്റെ സ്ഥാനം. മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. 

അത്തരത്തിലുള്ള ഒരു വിഭാഗം ഭക്ഷണമാണ് ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണം. ഇത് രക്തസമ്മര്‍ദ്ദത്തേയും പ്രമേഹത്തേയും ഒരു പോലെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. അമൃത്സറിലെ 'കെയര്‍ വെല്‍ ഹാര്‍ട്ട് ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലി'ല്‍ നിന്നുള്ള ഗവേഷകസംഘമാണ് ഈ പഠനത്തിന് പിന്നില്‍. 

പ്രമേഹരോഗമുള്ള 200 പേരില്‍ ആറ് മാസം നീണ്ട പരീക്ഷണമാണ് ഗവേഷകസംഘം ഇതിനായി നടത്തിയത്. ഇവരുടെ ഡയറ്റില്‍ കൂടുതല്‍ ഫൈബറടങ്ങിയ ഭക്ഷണമുള്‍പ്പെടുത്തിക്കൊണ്ട് ആരോഗ്യനിലയില്‍ വന്ന മാറ്റങ്ങളെ ഗവേഷകര്‍ സൂക്ഷമമായി നിരീക്ഷിക്കുകയായിരുന്നു. 

ടൈപ്പ്- 2 പ്രമേഹമുള്ളവരെ ആയിരുന്നു ഇവര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലും കൊളസ്‌ട്രോള്‍ രക്തസമ്മര്‍ദ്ദം എന്നിവയിലും ആരോഗ്യകരമായ മാറ്റം രോഗികളില്‍ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഫ്‌ളാക്‌സ് സീഡ്, ഉലുവ, പേരയ്ക്ക എന്നിങ്ങനെയുള്ളവ ഫൈബറിനാല്‍ സമ്പന്നവുമാണ് അതുപോലെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതുമാണ്. ഇത്തരത്തില്‍ കഴിക്കാവുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണസാധനങ്ങളേതെല്ലാമാണെന്ന് ഒരു ഡയറ്റീഷ്യന്റെ നിര്‍ദേശം കൂടി തേടിയ ശേഷം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Follow Us:
Download App:
  • android
  • ios