ബിപി നിയന്ത്രിക്കണമെങ്കിലും ഡയറ്റ് അടക്കമുള്ള 'ലൈഫ്‌സ്റ്റൈല്‍' നിയന്ത്രിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ചിലതിനെ ഉള്‍പ്പെടുത്തുക. ചില ശീലങ്ങള്‍ ഉപേക്ഷിക്കുക, ചിലതിനെ പുതുതായി പരിശീലിക്കുകയെല്ലാം ഇതിനായി ചെയ്യേണ്ടിവരും

ജീവിതശൈലീരോഗങ്ങളുടെ ( Lifestyle Diseases ) പട്ടികയിലാണ് നാം ബിപി, അഥവാ രക്തസമ്മര്‍ദ്ദത്തെയും ( Blood Pressure ) ഉള്‍പ്പെടുത്താറ്. ഷുഗര്‍, കൊളസ്‌ട്രോള്‍, ബിപി എന്നിങ്ങനെയാണ് എല്ലായ്‌പോഴും പട്ടികപ്പെടുത്തി പറയാറ്. ഇവയെല്ലാം തന്നെ അധികവും ജീവിതശൈലിയുടെ ഭാഗമായി പിടിപെടുന്നതും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ മാത്രം നിയന്ത്രിക്കാവുന്നതുമാണ്. 

ഇത്തരത്തിലുള്ള ജീവിതശൈലീരോഗങ്ങളെല്ലാം തന്നെ ശ്രദ്ധിക്കാത്തപക്ഷം കൂടുതല്‍ സങ്കീര്‍ണമായ രോഗങ്ങളിലേക്ക് നമ്മെയെത്തിക്കാം. പ്രത്യേകിച്ച് ബിപി അങ്ങനെ ജീവന് പോലും ഭീഷണി ആകാവുന്ന അവസ്ഥയാണ്. 

ബിപി നിയന്ത്രിക്കണമെങ്കിലും ഡയറ്റ് അടക്കമുള്ള 'ലൈഫ്‌സ്റ്റൈല്‍' നിയന്ത്രിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ചിലതിനെ ഉള്‍പ്പെടുത്തുക. ചില ശീലങ്ങള്‍ ഉപേക്ഷിക്കുക, ചിലതിനെ പുതുതായി പരിശീലിക്കുകയെല്ലാം ഇതിനായി ചെയ്യേണ്ടിവരും. 

അങ്ങനെയെങ്കില്‍ ബിപിയുള്ളവര്‍ എന്തെല്ലാം ഭക്ഷണം ഒഴിവാക്കണമെന്ന സംശയം മിക്കവരിലും വരാം. ഇതില്‍ പ്രധാനമായി വരുന്നത് ഉപ്പ് എന്ന ചേരുവയാണ്. ഉപ്പ് ബിപി അധികരിക്കുന്നതിന് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ഉപ്പ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഒഴിവാക്കേണ്ട പലതുമുണ്ട്. 

എന്നാലീ കൂട്ടത്തില്‍ കാപ്പി ഉള്‍പ്പെടുമോ? പലരും ഇക്കാര്യം പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ഒരുപക്ഷേ നിങ്ങള്‍ക്ക് വ്യക്തതയില്ലാതിരിക്കാം. ഇവിടെയിതാ പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ തന്റെ പുതിയൊരു ഇന്‍സ്റ്റ പോസ്റ്റില്‍ ഇതെക്കുറിച്ചുള്ള സൂചനയും നല്‍കുന്നുണ്ട്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അഥവാ 'ഹൈപ്പര്‍ടെന്‍ഷന്‍' ഉള്ളവര്‍ കാപ്പി ഒഴിവാക്കുകയോ കാര്യമായി നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഒപ്പം തന്നെ കാപ്പിയെ എങ്ങനെ ആരോഗ്യപ്രദമായി ഉപയോഗിക്കാമെന്നതിനും ചില ടിപ്‌സ് അദ്ദേഹം പങ്കുവച്ചിരിക്കുന്നു. 

ആരോഗ്യകരമായ 'റിയല്‍ കോഫി ബീന്‍സ്' ഉപയോഗിക്കുക, കാപ്പിയില് സൈലന്‍ സിനമണ്‍ ചേര്‍ക്കുക, കൊക്കോ ചേര്‍ക്കുക, മധുരം ഒഴിവാക്കുക, വിവിധ ഫ്‌ളേവറുകളുടെ ഉപയോഗം ഒഴിവാക്കുക, ഉറക്കപ്രശ്‌നമുണ്ടെങ്കില്‍ വൈകീട്ട് കാപ്പി ഒഴിവാക്കുക തുടങ്ങിയ 'ടിപ്‌സ്' ആണ് ലൂക്ക് പങ്കുവയ്ക്കുന്നത്.

View post on Instagram

Also Read:- വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി സ്മൂത്തി; റെസിപ്പി

ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട 'കോഫി'?; ഇതുവച്ച് നിങ്ങളുടെ സ്വഭാവം മനസിലാക്കാം. ഒരു കപ്പ് ചൂട് കാപ്പിയോടെ ദിവസം തുടങ്ങുന്നവരാണ് മിക്കവാറും പേരും. പിന്നീട് പകല്‍നേരത്ത് എപ്പോഴെങ്കിലും വിരസതയോ മടുപ്പോ ഉന്മേഷക്കുറവോ അനുഭവപ്പെട്ടാല്‍ വീണ്ടും നമ്മള്‍ കാപ്പിയില്‍ അഭയം പ്രാപിക്കാറുണ്ട്. ഇത്തരത്തില്‍ കാപ്പിയെ ഒരുപാട് സ്നേഹിക്കുന്നവരുണ്ട്. അവര്‍ക്ക് താല്‍പര്യമുള്ള രസകരമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ കാപ്പി പ്രിയരാണെങ്കില്‍ തീര്‍ച്ചയായും വ്യത്യസ്ത രീതിയില്‍ തയ്യാറാക്കുന്ന വ്യത്യസ്ത രുചികളും ഗന്ധവുമുള്ള കാപ്പികള്‍ നിങ്ങള്‍ പരീക്ഷിച്ചിരിക്കാം. എങ്കിലും ഇവയില്‍ ചിലതിനോട് കൂടുതല്‍ പ്രിയം തോന്നാം. വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്യാന്‍ തോന്നുക ഇത് തന്നെയായിരിക്കും... Read More...