Asianet News MalayalamAsianet News Malayalam

ക്യാൻസർ തടയാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ക്യാന്‍സര്‍ മൂലമാണ്. പുകയില, മദ്യം തുടങ്ങിയവയുടെ ഉപയോഗവും, ഭക്ഷണത്തിലെ അപാകതയുമാണ് ഈ വര്‍ധനയ്ക്ക് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

five Foods That Could Lower Your Risk of Cancer
Author
Trivandrum, First Published Nov 17, 2019, 9:29 PM IST

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ക്യാന്‍സര്‍ മൂലമാണ്. പുകയില, മദ്യം തുടങ്ങിയവയുടെ ഉപയോഗവും, ഭക്ഷണത്തിലെ അപാകതയുമാണ് ഈ വര്‍ധനയ്ക്ക് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മറ്റ് ഹോര്‍മോണ്‍ വ്യതിയാനങ്ങളും ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകാം. മെച്ചപ്പെട്ട ചികില്‍സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. തെറ്റായ ജീവിതശൈലിയാണ് ക്യാന്‍സറിന് കാരണമെന്നാണ് പറയുന്നത്. ക്യാൻസർ തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ബ്രോക്കോളി...

ബ്രോക്കോളിയിൽ സൾഫോറാഫെയ്ൻ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇത് ക്യാൻസർ സ്‌റ്റം സെല്ലുകളെ നശിപ്പിക്കാൻ സഹായകമാണ്. ഇതിലുള്ള കോളിൻ ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും കാക്കുന്നു. ഒരു പഠനത്തിൽ സൾഫോറാഫെയ്ൻ സ്തനാർബുദ കോശങ്ങളുടെ എണ്ണം 75% വരെ കുറച്ചതായി കണ്ടെത്തി. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ബ്രോക്കോളി കഴിക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കുന്ന ചില ഗുണങ്ങൾ നൽകുന്നു.

five Foods That Could Lower Your Risk of Cancer

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങൾ...

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇവ ശരീരത്തിലെ ഫ്രീറാഡിക്കലുകളെ(രാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കോശങ്ങളില്‍ അവശേഷിക്കുന്ന രാസവസ്തു) പുറം തള്ളുന്നു. നല്ല മഞ്ഞ നിറമുള്ള മത്തങ്ങ, പച്ച നിറമുള്ള ഇലക്കറികള്‍, പഴുത്ത പപ്പായ, ചുവന്ന നിറത്തിലുള്ള മറ്റ് പഴങ്ങള്‍ എന്നിവ ബീറ്റാ കരോട്ടിന്‍ കൊണ്ട് സമൃദ്ധമാണ്. 

five Foods That Could Lower Your Risk of Cancer

ക്യാരറ്റ്...

ക്യാരറ്റ് കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് കഴിക്കുന്നത് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത 26% വരെ കുറയ്ക്കുന്നതായി ചില പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞു. ഒരു പഠനത്തിൽ ശ്വാസകോശ അർബുദം ഉള്ളവരും അല്ലാത്തവരുമായ 1,266 പേരുടെ ഭക്ഷണരീതി വിശകലനം ചെയ്തു. ക്യാരറ്റ് കഴിക്കാത്ത നിലവിലെ പുകവലിക്കാർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് കണ്ടെത്തി. ക്യാരറ്റ് നിർബന്ധമായും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.  ആരോഗ്യകരമായ ലഘുഭക്ഷണമായി അല്ലെങ്കിൽ രുചികരമായ സൈഡ് ഡിഷ് ആയി ‌കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. 

five Foods That Could Lower Your Risk of Cancer

ബീൻസ്...

ബീൻസിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ വൻകുടൽ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിച്ചേക്കാം. ഭക്ഷണത്തിൽ ബീൻസ് വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഫൈബർ ഉപഭോഗം വർദ്ധിപ്പിക്കുകയും ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

five Foods That Could Lower Your Risk of Cancer

നട്സ്...

വിവിധ തരം നട്സ് കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ കണ്ടെത്തി.ബ്രസീലിൽ അണ്ടിപ്പരിപ്പിൽ സെലിനിയം കൂടുതലാണ്, ഇത് ശ്വാസകോശ അർബുദത്തിൽ നിന്ന് സംരക്ഷിക്കുന്നു.ദിവസവും നാലോ അഞ്ചോ നട്സുകൾ കഴിക്കുന്നത് ഭാവിയിൽ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ​ഗവേഷണങ്ങൾ പറയുന്നത്.

five Foods That Could Lower Your Risk of Cancer

 

Follow Us:
Download App:
  • android
  • ios