Asianet News MalayalamAsianet News Malayalam

ഗ്യാസ് മൂലം വയര്‍ വീര്‍ക്കുന്ന പ്രശ്‌നമുണ്ടോ? എങ്കില്‍ പതിവാക്കാം ഈ ഭക്ഷണങ്ങള്‍...

ദഹിക്കാതെ ആമാശയത്തിലും കുടലിലുമായി കിടക്കുന്ന ഭക്ഷണങ്ങള്‍ വിഘടിക്കുമ്പോള്‍ ഗ്യാസ് രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇത് വയര്‍ വീര്‍ത്തുകെട്ടാനും, വേദനയും അസ്വസ്ഥതയും അനുഭവപ്പെടാനുമെല്ലാം കാരണമാകുന്നു

five foods which helps to reduce bloating
Author
Trivandrum, First Published Sep 8, 2021, 4:18 PM IST

ദഹനപ്രശ്‌നങ്ങള്‍ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളിലുള്‍പ്പെടുന്നതാണ്. മിക്കവാറും പേരും ഇത് നേരിടാറുണ്ട്. ഗ്യാസ്ട്രബിള്‍ ആണ് അധികപേരിലും കാണാറുള്ള ദഹനപ്രശ്‌നം. 

ദഹിക്കാതെ ആമാശയത്തിലും കുടലിലുമായി കിടക്കുന്ന ഭക്ഷണങ്ങള്‍ വിഘടിക്കുമ്പോള്‍ ഗ്യാസ് രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇത് വയര്‍ വീര്‍ത്തുകെട്ടാനും, വേദനയും അസ്വസ്ഥതയും അനുഭവപ്പെടാനുമെല്ലാം കാരണമാകുന്നു. 

ചില ഭക്ഷണങ്ങളും ഗ്യാസ്ട്രബിളിന് ഇടയാക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ഗ്യാസ് ഇല്ലാതാക്കാനും സഹായിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കട്ടത്തൈര് ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന ആദ്യ ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന 'ലാക്ടോബാസിലസ്', 'ആസിഡോഫിലസ്' തുടങ്ങിയ ബാക്ടീരിയകള്‍ ദഹനം സുഗമമാക്കുന്നു. 

 

five foods which helps to reduce bloating

 

അതുമൂലം ഗ്യാസ്ട്രബിളിനും പരിഹാരം കാണുന്നു. ഭക്ഷണത്തിന് ശേഷം ചെറിയൊരു ബൗളില്‍ തൈര് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 

രണ്ട്...

ഹെര്‍ബല്‍ ടീ, അഥവാ ഹെര്‍ബുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചായകളും ഗ്യാസ് മൂലം വയറുവീര്‍ക്കുന്നത് തടയും. ഇഞ്ചിച്ചായ, പുതിനച്ചായ തുടങ്ങിയ ചായകളെല്ലാം തന്നെ ഇതനുദാഹരണമാണ്. 

മൂന്ന്...

പെരുഞ്ചീരകവും ഗ്യാസിനെ ശമിപ്പിക്കാന്‍ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒരിനം 'ഓയില്‍' ആണ് ദഹനത്തെ ത്വരിതപ്പെടുത്തുന്നത്. ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കടിച്ചുചവച്ച് കഴിക്കുകയാണ് ചെയ്യേണ്ടത്. 

നാല്...

നേന്ത്രപ്പഴവും ഗ്യാസ് മൂലം വയറുവീര്‍ക്കുന്ന പ്രശ്‌നത്തെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിനായി സഹായിക്കുന്നത്. 

 

five foods which helps to reduce bloating

 

അവക്കാഡോ, കിവി, ഓറഞ്ച്, പിസ്ത എന്നിവയെല്ലാം പൊട്ടാസ്യമടങ്ങിയ മറ്റ് ഭക്ഷണങ്ങളാണ്. 

അഞ്ച്...

വൈറ്റമിന്‍-സിയുടെ കലവറയായ കക്കിരിയും ദഹനപ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് പച്ചയ്ക്ക് കഴിക്കുകയോ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുകയോ ആണ് ചെയ്യേണ്ടത്. 

Also Read:- പിരീഡ്‌സ് ദിവസങ്ങളിലെ അസ്വസ്ഥതകള്‍ അകറ്റാൻ ഇതാ ചില പൊടിക്കൈകള്‍

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios