Asianet News MalayalamAsianet News Malayalam

Food Video : മാഗിയില്‍ വ്യത്യസ്തമായ പരീക്ഷണം; വീഡിയോ കാണാം...

മുട്ട ചേര്‍ത്തും, പച്ചക്കറികള്‍ ചേര്‍ത്തും, മീറ്റ് ചേര്‍ത്തുമെല്ലാം നമുക്ക് മാഗി നൂഡില്‍സ് തയ്യാറാക്കാവുന്നതാണ്. ഇവയെല്ലാം തന്നെ 'സ്‌പൈസി' എന്ന വിഭാഗത്തില്‍ പെടുത്താവുന്ന പരീക്ഷണങ്ങളാണ്. എന്നാല്‍ മധുരമുള്ള ഒരു വിഭവമായി മാഗിയെ മാറ്റിയെടുത്താലോ!

food blogger experiments maggi noodles with milk and chocolate sauce
Author
Trivandrum, First Published Nov 24, 2021, 6:45 PM IST

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു വിഭവം എന്ന നിലയ്ക്കാണ് മിക്കവരും മാഗി നൂഡില്‍സ് ( Maggi Noodles ) ഒരു പതിവ് ഭക്ഷണമാക്കുന്നത്. രുചി ഇഷ്ടമായതിനാല്‍ മാഗി സ്ഥിരമായി കഴിക്കുന്നവരും ഉണ്ട്. തണുപ്പുകാലങ്ങളിലാണ് ( Winter Season )നൂഡില്‍സിന് പ്രിയമേറുക. തണുത്ത അന്തരീക്ഷത്തില്‍ ചൂടോടെ ഒരു പാത്രം മാഗി കഴിക്കുകയെന്നാല്‍ രസകരമായ അനുഭവം തന്നെയാണ്. 

പക്ഷേ ഒരേ രീതിയില്‍ മാത്രം പതിവായി തയ്യാറാക്കിയാല്‍ ഇത് മടുക്കാനുള്ള സാധ്യതകളേറെയാണ്. അതിനാല്‍ തന്നെ മാഗി നൂഡില്‍സ് വൈവിധ്യമാര്‍ന്ന രീതികളില്‍ തയ്യാറാക്കുന്നവരും ഇതില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരുമുണ്ട്. 

മുട്ട ചേര്‍ത്തും, പച്ചക്കറികള്‍ ചേര്‍ത്തും, മീറ്റ് ചേര്‍ത്തുമെല്ലാം നമുക്ക് മാഗി നൂഡില്‍സ് തയ്യാറാക്കാവുന്നതാണ്. ഇവയെല്ലാം തന്നെ 'സ്‌പൈസി' എന്ന വിഭാഗത്തില്‍ പെടുത്താവുന്ന പരീക്ഷണങ്ങളാണ്. എന്നാല്‍ മധുരമുള്ള ഒരു വിഭവമായി മാഗിയെ മാറ്റിയെടുത്താലോ! 

മിക്കവര്‍ക്കും കേള്‍ക്കുമ്പോള്‍ തന്നെ ഇഷ്ടമാകാതിരിക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും അത്തരത്തില്‍ വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് അഞ്ജലി ദിംഗ്ര എന്ന ഫുഡ് ബ്ലോഗര്‍. പാലും ചോക്ലേറ്റ് സോസും ഉപയോഗിച്ചാണ് അഞ്ജലി മാഗി തയ്യാറാക്കിയിരിക്കുന്നത്.

ആദ്യം അല്‍പം പാല്‍ തിളക്കാന്‍ വയ്ക്കുന്നു. ഇതിലേക്ക് മസാല കൂടാതെ വെറും നൂഡില്‍സ് മാത്രം ചേര്‍ക്കുന്നു. ഇതിലേക്ക് ചോക്ലേറ്റ് സോസും ചേര്‍ക്കുന്നു. നൂഡില്‍സ് വെന്തുവരുമ്പോള്‍ മുഴുവനായി ഡ്രൈ ആകാതെ തന്നെ വാങ്ങിവച്ച് അല്‍പം ചോക്ലേറ്റ് സോസ് കൂടി മുകളില്‍ ചേര്‍ക്കുന്നു. 

ഇതിന് ശേഷം വേിഭവം കഴിച്ച് പരീക്ഷിക്കുകയാണ് അഞ്ജലി. എന്തായാലും സംഗതി അത്ര വിജയിച്ചില്ലെന്നാണ് അഞ്ജലിയുടെ പ്രതികരണത്തിലൂടെ മനസിലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അഞ്ചലിയുടെ 'മാഗി പരീക്ഷണ വീഡിയോ' നിരവധി പേരാണ് കണ്ടിരിക്കുന്നത്. പരീക്ഷണത്തെ പിന്തുണച്ചും എതിര്‍ത്തും ഭക്ഷണപ്രേമികള്‍ പ്രതികരണവുമറിയിച്ചിരിക്കുന്നു. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjali Dhingra (@sooosaute)

 

Also Read:- ഭക്ഷണം മുകളിലേയ്ക്ക് ഒറ്റയേറ്; റോഡിന്‍റെ മറുവശത്ത് നിന്ന് കിടിലന്‍ ക്യാച്ച്; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios