നട്സുകൾ കഴിക്കുന്നത് ശരീര ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും വാൽനട്ട് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ധാരാളം പോഷകങ്ങൾ അടങ്ങിയ നട്സ് ആണ് വാൽനട്ട്. ശരീര ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇതിന് സാധിക്കും. എന്നാൽ ദിവസവും വാൽനട്ട് കഴിക്കുന്നത് ശരീരത്തെ മാത്രമല്ല മനസികാരോഗ്യം, ചർമ്മാരോഗ്യം, കുടലിന്റെ ആരോഗ്യം എന്നിവയെയും മെച്ചപ്പെടുത്തുന്നു. ദിവസവും വാൽനട്ട് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളെസ്റ്ററോളിനെ ഇല്ലാതാക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് നല്ല ദഹനം കിട്ടാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ തന്നെ ദിവസവും വാൽനട്ട് കഴിക്കുന്നത് ഒരു ശീലമാക്കാം.

2. തലച്ചോറിന്റെ പ്രവർത്തനം

ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ വാൽനട്ട് നല്ലതാണ്. ദിവസവും കഴിക്കുമ്പോൾ, ഓർമ്മശക്തി വർധിക്കുകയും, ശ്രദ്ധ കേന്ദ്രീകരിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ആരോഗ്യമുള്ള കുടൽ ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളു. ഇത് ദഹനം കൂട്ടാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനും പ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ സഹായിക്കുന്നു. അതിനാൽ തന്നെ ദിവസവും വാൽനട്ട് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

4. ശരീരഭാരം നിയന്ത്രിക്കുന്നു

വാൽനട്ടിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ദിവസവും വാൽനട്ട് കഴിക്കുന്നത് ശീലമാക്കാം. ഇത് വിശപ്പിനെ തടയുകയും അതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

5. ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ ഇ, സിങ്ക്, പോളിഫിനോൾ എന്നിവ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചർമ്മത്തെ എപ്പോഴും തിളക്കമുള്ളതാക്കി നിലനിർത്തുകയും ചെയ്യുന്നു.