ദിവസവും പലതരം രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. രുചിക്കൊപ്പം ഭക്ഷണങ്ങൾ ഹെൽത്തിയും ആകട്ടെ. ഇന്ന് പരിചയപ്പെടുത്തുന്നത് തക്കാളി ദോശയാണ്. തയ്യാറാക്കുന്ന വിധം ഇങ്ങനെ.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ആവശ്യമായ സാധനങ്ങൾ
- പച്ചരി/ദോശയരി-2 കപ്പ്
2. ഉഴുന്നുപരിപ്പ്-3/4 കപ്പ്
3. ഉലുവ-1/2 ടീസ്പൂൺ
4. പഴുത്ത തക്കാളി-4 എണ്ണം
5. ഉപ്പ്-പാകത്തിന്
6. വെള്ളം-ആവശ്യത്തിന്
7. വെളിച്ചെണ്ണ-ദോശയുണ്ടാക്കാൻ വേണ്ടത്
ഉണ്ടാക്കുന്ന വിധം
അരിയും ഉഴുന്നുപരിപ്പും ഉലുവയും കഴുകി അഞ്ച് മണിക്കൂർ കുതിർക്കാൻ വയ്ക്കണം. ശേഷം തക്കാളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ചു എടുക്കാം. രണ്ട് മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കണം. അതുകഴിഞ്ഞ് ദോശകല്ല് ചൂടായതിന് ശേഷം ദോശ പരത്തി കുറച്ച് എണ്ണ തൂവി മൊരിച്ചെടുത്താൽ മതി. സ്വാദേറും തക്കാളി ദോശ റെഡി. ചൂടോടെ തേങ്ങാ ചട്നിയും പച്ചകാന്താരി ചട്നിയും കൂട്ടി കഴിക്കാം.


