പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ് പോലെയുള്ള കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവ ഒഴിവാക്കുക.

2. പഞ്ചസാര അടങ്ങിയ ജ്യൂസുകള്‍

പഞ്ചസാര, ക്രിതൃമ മധുരം തുടങ്ങിയവ അടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍, സ്മൂത്തികള്‍, സോഡ എന്നിവ പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ഇവയൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.

3. ബേക്കറി ഭക്ഷണങ്ങള്‍

കേക്ക്, കുക്കീസ്, പേസ്റ്റട്രി തുടങ്ങി പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക. കാരണം ഇവയിലെ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ശരീരത്തിൽ അടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാം. 

5. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ബ്രേക്ക് ഫാസ്റ്റ് സിറിയലുകള്‍ കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.