അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, മദ്യപാനം, സ്ട്രെസ് തുടങ്ങിയവയൊക്കെ കരളിന്‍റെ ആരോഗ്യത്തെ മോശമാക്കും

അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, മദ്യപാനം, സ്ട്രെസ് തുടങ്ങിയവയൊക്കെ കരളിന്‍റെ ആരോഗ്യത്തെ മോശമാക്കും. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ബെറി പഴങ്ങള്‍

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി, ക്രാന്‍ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ഇലക്കറികള്‍

വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

3. ബീറ്റ്റൂട്ട്

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നതും കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. വെളുത്തുള്ളി

വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

5. മഞ്ഞള്‍

കുര്‍ക്കുമിനും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ മഞ്ഞളും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. ആപ്പിള്‍

പെക്ടിന്‍ എന്ന ഫൈബര്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് കരളിന് ഏറെ നല്ലതാണ്.

7. സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

8. ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

9. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

10. കോഫി

കോഫി കുടിക്കുന്നത് ഫാറ്റി ലിവര്‍, സിറോസിസ് എന്നിവയെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.