വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിന് സഹായിക്കുന്നത്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിന് സഹായിക്കുന്നത്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ബ്ലൂബെറി 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ഫാറ്റി ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. വാള്‍നട്സ് 

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

4. മഞ്ഞള്‍ 

മഞ്ഞളിലെ കുര്‍ക്കുമിനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തില്‍ മഞ്ഞള്‍ ധാരാളമായി ഉള്‍പ്പെടുത്താം. 

5. ഡാര്‍ക്ക് ചോക്ലേറ്റ് 

കഫൈനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

6. അവക്കാഡോ 

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോയും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. 

7. ബ്രൊക്കോളി

വിറ്റാമിന്‍ കെയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. 

8. മത്തങ്ങാവിത്ത് 

മഗ്നീഷ്യം, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ മത്തങ്ങാവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

9. മുട്ട 

കോളിനും വിറ്റാമിന്‍ ബിയും അടങ്ങിയ മുട്ടയും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

10. ഗ്രീന്‍ ടീ 

ഗ്രീന്‍ ടീയിലെ അമിനോ ആസിഡും ആന്‍റി ഓക്സിഡന്‍റുകളും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട ഏഴ് പാനീയങ്ങള്‍

youtubevideo