മഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണം, പേശിവലിവ്, ക്ഷോഭം, ക്രമരഹിതമായ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലെ തകരാറുകൾ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും.

ഊർജ്ജ ഉൽപാദനം, പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, അസ്ഥികളുടെ ആരോഗ്യം തുടങ്ങിയവയ്ക്ക് അവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണം, പേശിവലിവ്, ക്ഷോഭം, ക്രമരഹിതമായ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലെ തകരാറുകൾ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ചീര

മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. കൂടാതെ ഇവയില്‍ അയേണ്‍, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

2. ബദാം

ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിന്‍ ഇ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

3. മത്തങ്ങാ വിത്ത്

മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു സീഡാണ് മത്തങ്ങാ വിത്ത്. കൂടാതെ ഇവയിലും ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

4. അവക്കാഡോ

അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. കൂടാതെ ഇവയിലും നാരുകള്‍, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

5. വാഴപ്പഴം

വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും.

6. ഡാര്‍ക്ക് ചോക്ലേറ്റ്

മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.