ശരീരഭാരം കൂടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ട്. ആദ്യം ശരീരഭാരം കുറയുന്നതിന്‍റെ കാരണങ്ങള്‍ കണ്ടെത്തണം. അതുപോലെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചുവേണം ശരീരഭാരം കൂട്ടാന്‍. 

വണ്ണം കുറയ്ക്കാനുള്ള പല വഴികളെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ശരീരഭാരം കൂടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ട്. ആദ്യം ശരീരഭാരം കുറയുന്നതിന്‍റെ കാരണങ്ങള്‍ കണ്ടെത്തണം. അതുപോലെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചുവേണം ശരീരഭാരം കൂട്ടാന്‍. ഡോക്ടറുടെയോ ന്യൂട്രീഷ്യന്‍റയോ നിര്‍ദ്ദേശപ്രകാരം മാത്രമേ ശരീരഭാരം കൂട്ടാന്‍ ശ്രമിക്കാവൂ. വണ്ണം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചോറ്

കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം കൂടുതലുള്ള ചോറ് കഴിക്കുന്നത് ശരീര ഭാരം കൂട്ടും. കൂടാതെ ഇവ ഊര്‍ജം ലഭിക്കാനും സഹായിക്കും. 

ഉരുളക്കിഴങ്ങ് 

ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ഭാരം കൂട്ടാന്‍ സഹായിക്കും.

നേന്ത്രപ്പഴം

നേന്ത്രപ്പഴം കഴിക്കുന്നതും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

മുട്ട 

മുട്ട പോലെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. 

മാംസം 

പ്രോട്ടീനും കലോറിയും കൊഴുപ്പും അടങ്ങിയ ബട്ടന്‍, ബീഫ് തുടങ്ങിയവയും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 

പാല്‍ 

വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും അടങ്ങിയതാണ് പാല്‍. രാത്രി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുന്നതും ശരീര ഭാരം കൂടാന്‍ സഹായിച്ചേക്കാം. 

ഗ്രീന്‍ പീസ് 

കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂടാന്‍ സഹായിച്ചേക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: 45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ടൊരു ഔട്ട്ഫിറ്റ്, ദിവ്യയുടെ വസ്ത്രത്തിനു പിന്നില്‍ പൂര്‍ണിമ; വീഡിയോ

youtubevideo