ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജവും പോഷകങ്ങളും ലഭിക്കാത്തത് കൊണ്ടാകാം ഇത്തരം ക്ഷീണം അനുഭവപ്പെടുന്നത്. 

ചില ദിവസങ്ങളില്‍ നമ്മുക്ക് നല്ല ക്ഷീണം അനുഭവപ്പെടാം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജവും പോഷകങ്ങളും ലഭിക്കാത്തത് കൊണ്ടാകാം ഇത്തരം ക്ഷീണം അനുഭവപ്പെടുന്നത്. ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. അവക്കാഡോ 

മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. 

2. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും അയേണും വിറ്റാമിനുകളും, നാരുകളും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

3. ഓട്സ് 

കാര്‍ബോഹൈട്രേറ്റും ഫൈബറും അടങ്ങിയ ഓട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

4. ബദാം 

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, ഫൈബര്‍ മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബദാം കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

5. ചീര 

അയേണിന്‍റെ മികച്ച ഉറവിടമാണ് ചീര. അയേണിന്‍റെ കുറവു മൂലമുള്ള ക്ഷീണവും വിളര്‍ച്ചയും തടയാന്‍ ചീര കഴിക്കാം. കൂടാതെ ഫോളേറ്റും ചീരയില്‍ അടങ്ങിയിട്ടുണ്ട്. 

6. മധുരക്കിഴങ്ങ് 

ഫൈബറും കാര്‍ബോയും പൊട്ടാസ്യവും വിറ്റാമിന്‍ ബി6-ും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാന്‍ സഹായിക്കും. 

7. വാഴപ്പഴം 

കാര്‍ബോഹൈട്രേറ്റിന്‍റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

8. മുട്ട 

പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ ഗുണം ചെയ്യും. 

9. ഈന്തപ്പഴം 

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍