ഉറങ്ങാൻ പോകുന്നതിനു മൂന്ന് മണിക്കൂറു മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. ചിലര്‍ക്ക് രാത്രി വൈകി വിശപ്പ് അനുഭവപ്പെടാം. 

അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ചു മടുത്തവരാണ് പലരും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. തെറ്റായ സമയക്രമങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം തുടർന്നാൽ ദീർഘകാലത്തിൽ ഇത് ശരീരത്തിനും ദോഷഫലങ്ങൾ ഉണ്ടാക്കും. 

പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കൃത്യസമയത്തുതന്നെ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. ഉറങ്ങാൻ പോകുന്നതിനു മൂന്ന് മണിക്കൂറു മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. ചിലര്‍ക്ക് രാത്രി വൈകി വിശപ്പ് അനുഭവപ്പെടാം. അത്തരക്കാര്‍ക്ക് തങ്ങളുടെ ഡയറ്റിനെ ബാധിക്കാരിക്കാന്‍ താഴെ പറയുന്ന ഈ ഭക്ഷണങ്ങള്‍ കഴിക്കാം. 

ഒന്ന്... 

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നേന്ത്രപ്പഴം വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണവുമാണ് നേന്ത്രപ്പഴം.

രണ്ട്...

പോഷകങ്ങളുടെ കലവറയാണ് മുട്ട. അതിനാല്‍ രാത്രി മുട്ട കഴിക്കുന്നത് വിശപ്പിനെ തടയാനും ആരോഗ്യത്തിനും ഒരുപോലെ സഹായിക്കും. കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് മുട്ടയുടെ വെള്ള മാത്രമായി കഴിക്കാം. 

മൂന്ന്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി വിശക്കുമ്പോള്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ സ്നാക്സായി കഴിക്കാം. 

നാല്...

രാത്രി വിശക്കുമ്പോള്‍ പച്ചക്കറികളോ പഴങ്ങളോ കൊണ്ടുള്ള സലാഡുകള്‍ കഴിക്കാം. ഇവ വിശപ്പ് അകറ്റുക മാത്രമല്ല, ആരോഗ്യത്തിനും ഏറേ ഗുണകരമാണ്.

Also Read: രാവിലെയുള്ള ഈ ആറ് ശീലങ്ങള്‍ നിങ്ങളുടെ വണ്ണം കൂട്ടാം...

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌