Asianet News MalayalamAsianet News Malayalam

ഈ തണുപ്പുകാലത്ത് കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. അതിനാല്‍ തന്നെ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി പിന്തുടരണം. 

foods to boost immunity in winter
Author
Thiruvananthapuram, First Published Jan 9, 2021, 6:44 PM IST

പലപ്പോഴും രോഗപ്രതിരോധ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ദുർബലമാകുന്ന സമയമാണ് തണുപ്പുകാലം. ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. ഈ കൊവിഡ് കാലത്തും രോഗപ്രതിരോധശേഷി നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. അതിനാല്‍ തന്നെ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി പിന്തുടരണം. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. 

ഈ തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണുപ്പുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ക്യാരറ്റ് സഹായിക്കും. 

രണ്ട്...

ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും  ബീറ്റ്റൂട്ട് സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും ഇവ സഹായിക്കും. 

മൂന്ന്...

ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണുപ്പുകാലത്ത് വളരുന്ന പച്ചക്കറിയുടെ ഇനത്തില്‍പ്പെട്ടതാണ് ബ്രൊക്കോളി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രൊക്കോളി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബര്‍, മിനറല്‍സ്, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്രൊക്കോളി ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

രോഗപ്രതിരോധശേഷി വർധിപ്പിക്കാന്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. രോഗപ്രതിരോധശേഷി കൂട്ടുന്ന കുർകുമിൻ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.  ദിവസവും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നതും രോ​ഗങ്ങളെ ചെറുക്കാൻ സഹായിക്കും. 

അഞ്ച്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 

Also Read: ഈ തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ചെയ്യേണ്ടത്...


 

Follow Us:
Download App:
  • android
  • ios