Asianet News MalayalamAsianet News Malayalam

രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Foods To Eat for immunity during The Change In Season azn
Author
First Published Mar 20, 2023, 10:03 PM IST

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. പ്രത്യേകിച്ച് കാലാവസ്ഥ മാറുന്ന അനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടതും പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

തൈര് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയതാണ് തൈര്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. വേനൽക്കാലത്ത് മോര് കുടിക്കുന്നത് ധാരാളം ​ഗുണങ്ങൾ നൽകുന്നു. 

മൂന്ന്...

വെളുത്തുള്ളി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. സുഗന്ധവ്യഞ്ജനങ്ങൾ രുചി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, പ്രത്യേകിച്ച് ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു.

നാല്...

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ.  അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

അഞ്ച്...

മുരിങ്ങയില ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍‌ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: വായ്പ്പുണ്ണ് മൂലം അസഹ്യമായ വേദനയോ? ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios