Asianet News MalayalamAsianet News Malayalam

Foods for Heart: ഹൃദയത്തെ കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Foods To Keep Your Heart Healthy
Author
First Published Oct 6, 2022, 12:50 PM IST

അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. 

ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

പയര്‍വര്‍ഗങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. 

രണ്ട്...

മത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഹൃദയത്തിന്റെ ആരോഗ്യത്തിന് മത്സ്യം കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ച്, 'സാല്‍മണ്‍ ഫിഷ്' (കോര). ഹൃദയത്തിന് ഏറ്റവുമധികം ആവശ്യമായ ഒമേഗ- 3 ഫാറ്റി ആസിഡാണ് ഈ മീനില്‍ ഏറെയും അടങ്ങിയിരിക്കുന്നത്. കൂടാതെ ധാരാളം പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

ചീര ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍,  നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണവുമാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 

നാല്...

ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.  ശരീരഭാരം നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

Also Read: ഗര്‍ഭകാല പ്രമേഹം​; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ...

Follow Us:
Download App:
  • android
  • ios