Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റായി കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങള്‍, അതെത്ര നല്ലവയാണെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കുന്നത് അത്ര ഉത്തമമല്ല. അത്തരത്തില്‍ ബ്രേക്ക്ഫാസ്റ്റ് മെനുവില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് തരം ഭക്ഷണത്തെ കുറിച്ചാണ് ഇനി പറയുന്നത്. ഭക്ഷണം മാത്രമല്ല, ചില പാനീയങ്ങളും ഈ പട്ടികയിലുള്‍പ്പെടുന്നുണ്ട്

foods which should avoid from breakfast menu
Author
Trivandrum, First Published Nov 7, 2020, 10:20 PM IST

രാത്രി മുഴുവനും ഉറങ്ങിയ ശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമുക്ക് നല്ല തോതില്‍ വിശപ്പനുഭവപ്പെടും. അതിനാല്‍ത്തന്നെ രാവിലെ ഭക്ഷണം കഴിക്കുകയെന്നത് നിര്‍ബന്ധമാണ്. അതുപോലെ തന്നെ ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജ്ജത്തെ സ്വാധീനിക്കുന്നത് പ്രഭാതഭക്ഷണമാണ്. അതിനാല്‍ ബ്രേക്ക്ഫാസ്റ്റിന് മറ്റ് നേരങ്ങളിലെ ഭക്ഷണത്തേക്കാള്‍ പ്രാധാന്യവുമുണ്ട്. 

എന്നാല്‍ ചില ഭക്ഷണങ്ങള്‍, അതെത്ര നല്ലവയാണെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കുന്നത് അത്ര ഉത്തമമല്ല. അത്തരത്തില്‍ ബ്രേക്ക്ഫാസ്റ്റ് മെനുവില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് തരം ഭക്ഷണത്തെ കുറിച്ചാണ് ഇനി പറയുന്നത്. ഭക്ഷണം മാത്രമല്ല, ചില പാനീയങ്ങളും ഈ പട്ടികയിലുള്‍പ്പെടുന്നുണ്ട്. 

ഒന്ന്...

വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ 'റോ വെജിറ്റബിള്‍സ്' അത്ര ഉത്തമമല്ലെന്നാണ് ചില ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. 

 

foods which should avoid from breakfast menu

 

ദഹനപ്രശ്‌നങ്ങളും, ഗ്യാസ്ട്രബിളുമുണ്ടാക്കാന്‍ ഇത് ഇടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. 

രണ്ട്...

'സിട്രിക് ഫ്രൂട്ട്‌സ്' എന്നറിയപ്പെടുന്നയിനം പഴങ്ങളും ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് അത്ര നല്ലതല്ല. ഇവ ആമാശയത്തില്‍ കൂടുതലായി ആസിഡ് ഉത്പാദിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ ദിവസം തുടങ്ങുമ്പോള്‍ ഇത്തരത്തിലുള്ള ഭക്ഷണം വേണ്ടെന്ന് വയ്ക്കാം. 

മൂന്ന്...

മിക്കവരും രാവിലെ ഉണര്‍ന്നയുടന്‍ തന്നെ വെള്ളം പോലും കുടിക്കാതെ ചായയിലേക്കും കാപ്പിയിലേക്കുമെല്ലാം കടക്കാറുണ്ട്. എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഇതും വയറ്റില്‍ ആസിഡിന്റെ അളവ് ഉയര്‍ത്താനിടയാക്കുമെന്നതിനാല്‍ ആണിത്. കഴിയുന്നതും ഉണര്‍ന്നയുടന്‍ വെള്ളം തന്നെ കുടിക്കുക. തുടര്‍ന്ന് ഭക്ഷണം കഴിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് മാത്രം ചായയിലേക്കും കാപ്പിയിലേക്കും കടക്കുന്നതാണ് നല്ലത്. 

നാല്...

രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചിലര്‍ ജ്യൂസോ, സമാനമായ പാനീയങ്ങളോ കഴിക്കാറുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ജ്യൂസാണെങ്കില്‍ (മധുരം ചേര്‍ക്കാത്തത്) അതില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. 

 

foods which should avoid from breakfast menu

 

എന്നാല്‍ കൃത്രിമമധുരം ചേര്‍ത്ത, പാക്കറ്റ് ജ്യൂസുകളോ അല്ലെങ്കില്‍ അത്തരത്തിലുള്ള പാനീയങ്ങളോ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ ഒരിക്കലും കഴിക്കരുത്. രാവിലെ തന്നെ ധാരാളം മധുരം അകത്തുചെല്ലുന്നത് നമ്മുടെ പിത്താശയത്തെ മോശമായി ബാധിച്ചേക്കും. 

അഞ്ച്...

ആരോഗ്യത്തിന് വളരെയധികം ഗുണപ്പെടുന്ന ഒന്നാണ് യോഗര്‍ട്ട്. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് മെനുവില്‍ യോഗര്‍ട്ട് ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. യോഗര്‍ട്ടില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ശരീരത്തിന് ഗുണപ്പെടുന്നത്. എന്നാലിത് രാവിലെകളില്‍ 'ഇനാക്ടീവ്' അഥവാ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് കാണപ്പെടുന്നത്. അതിനാല്‍ യോഗര്‍ട്ട് ദിവസത്തില്‍ മറ്റേതെങ്കിലും നേരങ്ങളില്‍ കഴിക്കുന്നതാണ് ഫലപ്രദം. 

Also Read:- കൊളസ്‌ട്രോളിനോട് 'നോ' പറയാം; കഴിക്കാം ഈ 'ഈസി മെയ്ഡ്' ജ്യൂസ്...

Follow Us:
Download App:
  • android
  • ios