Asianet News MalayalamAsianet News Malayalam

ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Foods you should not eat together
Author
Thiruvananthapuram, First Published Apr 18, 2020, 3:43 PM IST

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പോലും ബാധിക്കാം. പ്രത്യേകിച്ച് ഈ ക്വാറന്‍റൈന്‍ കാലത്ത് വീട്ടില്‍ വെറുതേ ഇരുന്ന് കാണുന്നതൊക്കെ വലിച്ചുവാരി കഴിക്കുന്നതിന് മുന്‍പ് ഇതൊന്ന് ഓര്‍ക്കുക.  പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട്. ആയുര്‍വേദ്ദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് എന്‍ഡിടിവിയുടെ ലേഖനത്തില്‍ പറയുന്നത്. 

ഒന്ന്...

ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. അതുപോലെ തന്നെ, അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീൻ, കാർബോ ഹൈ​ഡ്രേറ്റ്​, കൊഴുപ്പ്​, ഫൈബർ ഇരുമ്പ്​ തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്​. എന്നാൽ പാല്‍ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാന്‍ പാടില്ല എന്ന് പറയാറുണ്ട്. മൽസ്യ വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കരുതെന്ന്​ പറയാറുണ്ട്​. അതുപോലെയാണ് പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാന്‍ പാടില്ല. കാരണം ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്‍റെയും ഗുണം നഷ്ടപ്പെടും. ഈന്തപ്പഴം അയണിന്‍റെ കലവറയാണ്. എന്നാല്‍ പാല്‍ ആണെങ്കിലോ, കാല്‍സ്യത്തിന്‍റെയും. രണ്ടും ഒന്നിച്ച് കഴിക്കുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ല. 

രണ്ട്... 

പാലും മാംസവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളും അനാരോഗ്യകരവുമായതിനാല്‍, പണ്ടുക്കാലത്തെ വൈദ്യന്‍മാരാണ് ഇത്തരമൊരു വിശ്വാസത്തെ കെട്ടഴിച്ചുവിട്ടത് എന്നും ലേഖനത്തില്‍ പറയുന്നു. പാലും കോഴി ഇറച്ചിയും ഒരുമിച്ച് കഴിക്കരുത് എന്നും പറയുന്നുണ്ട്. 

മൂന്ന്...

ആന്‍റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത്.

നാല്...

നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച് വയറ്റിലെത്തുന്നത് ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അഞ്ച്...

ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്‍റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios