വഴുതനങ്ങ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വഴുതനങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഫ്ലേവനോയ്ഡുകള്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ വഴുതനങ്ങ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

വഴുതനങ്ങ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വഴുതനങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. പൊട്ടാസ്യം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അത്തരത്തിലും ഇവ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. 

ഫീനോളിക് സംയുക്തങ്ങളും കാത്സ്യവും അടങ്ങിയ വഴുതനങ്ങ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും. കാര്‍ബോഹൈട്രേറ്റ് കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ഇവ പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഇവ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസിന്‍റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് വഴുതനങ്ങ. കലോറി കുറവാണെന്നതും ഫൈബറിനാല്‍ സമ്പന്നമാണെന്നതുമാണ് വഴുതനങ്ങയുടെ ഗുണങ്ങള്‍. വഴുതനങ്ങയിലടങ്ങിയിരിക്കുന്ന 'ഫൈറ്റോന്യൂട്രിയന്റ്‌സ്' ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. അതിനാല്‍ കുട്ടികള്‍ക്കും വഴുതനങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ നല്‍കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

youtubevideo