Asianet News MalayalamAsianet News Malayalam

ശ്വാസകോശാര്‍ബുദം തടയാം; ഈ നാല് ഭക്ഷണം പതിവാക്കൂ...

രോഗം വരും മുമ്പ് തന്നെ ചില കരുതലുകളാകാമല്ലോ. നമ്മുടെ ഭക്ഷണവും ജീവിതരീതിയും തന്നെയാണ് ഒരു വലിയ പരിധി വരെ രോഗങ്ങളില്‍ നിന്ന് നമ്മളെ അകറ്റിനിര്‍ത്തുകയും, അടുപ്പിക്കുകയും ചെയ്യുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി നിത്യവും ഡയറ്റിലുള്‍പ്പെടുത്താവുന്ന നാല് ഭക്ഷണസാധനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്

four kinds of food which prevent lung cancer
Author
Trivandrum, First Published Jul 24, 2019, 9:26 PM IST

മനുഷ്യശരീരത്തിലെ ഓരോ അവയവളും അതിന്റേതായ പ്രാധാന്യമുള്ളവ തന്നെയാണ്. എങ്കിലും ചില അവയവങ്ങള്‍ക്ക് നമ്മള്‍ കുറച്ചധികം പ്രാധാന്യം നല്‍കിവരാറുണ്ട്. അത്തരത്തിലൊരു അവയവമാണ് ശ്വാസകോശം. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ അതിന് സംഭവിച്ചാലും വളരെ സൂക്ഷിച്ച് മാത്രമേ അതിനകത്ത് ഇടപെടാനാകൂ എന്നതുകൊണ്ടാണ് ശ്വാസകോശം ഇത്രമാത്രം പ്രധാനമാകുന്നത്. 

ശ്വാസകോശാര്‍ബുദം എന്ന് കേള്‍ക്കുമ്പോഴേക്ക് പെട്ടെന്ന് ഒരു ഭയം ഉള്ളിലുണ്ടാകുന്നതും ഇതുകൊണ്ടുതന്നെയാണ്. ഏത് തരം ക്യാന്‍സറുകള്‍ക്കും ഇന്ന് ചികിത്സയുണ്ട്. എങ്കിലും- എല്ലാറ്റിനും അതിന്റേതായ സങ്കീര്‍ണ്ണതകളും അനുഭവിച്ചേ മതിയാകൂ. 

അതിനാല്‍, രോഗം വരും മുമ്പ് തന്നെ ചില കരുതലുകളാകാമല്ലോ. നമ്മുടെ ഭക്ഷണവും ജീവിതരീതിയും തന്നെയാണ് ഒരു വലിയ പരിധി വരെ രോഗങ്ങളില്‍ നിന്ന് നമ്മളെ അകറ്റിനിര്‍ത്തുകയും, അടുപ്പിക്കുകയും ചെയ്യുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി നിത്യവും ഡയറ്റിലുള്‍പ്പെടുത്താവുന്ന നാല് ഭക്ഷണസാധനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. അവ ഏതെല്ലാമെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

വെളുത്തുള്ളിയാണ് ഈ പട്ടികയിലെ പ്രധാനി. വെളുത്തുള്ളി, നമുക്കറിയാം ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. അതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഉത്തമമത്രേ വെളുത്തുള്ളി. വേവിച്ചോ, ഏറെ നേരം ചൂടാക്കിയോ കഴിക്കുന്നതിന് പകരം വെറുത് പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. 

രണ്ട്...

ഉള്ളിയും (സവാള) ശ്വാസകോശത്തിന് വളരെധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും പല പഠനങ്ങള്‍ അവകാശപ്പെടുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പല രോഗങ്ങളെയും ചെറുക്കാനും ഉള്ളി നമ്മളെ സജ്ജരാക്കുന്നു. 

മൂന്ന്...

കൊഴുപ്പടങ്ങിയ മീന്‍ ആണ് ശ്വാസകോശത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണസാധനം. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതെന്നും മിക്കവര്‍ക്കും അറിയാം. ഇത് ഹൃദയാരോഗ്യത്തിനും ഉത്തമം തന്നെ.

നാല്...

ഗോതമ്പ് ആണ് ഈ പട്ടികയിലെ നാലാമന്‍. ശ്വാസകോശത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഗോതമ്പിനും കഴിവുണ്ടത്രേ. പ്രമേഹം പ്രതിരോധിക്കാനും, മസില്‍ ബലം കൂട്ടാനുമെല്ലാം ഗോതമ്പ് സഹായകമാണ്.

Follow Us:
Download App:
  • android
  • ios